www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1772) Idukki (1739) Mostreaded (1611) Crime (1360) National (1184) Entertainment (827) Viral (419) world (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദ്യലഹരിയിൽ സഹപ്രവർത്തകരോട് ലൈംഗികാതിക്രമം; നേവി ഉദ്യോഗസ്ഥയെ പുറത്താക്കി

Share it:


ഒസ്‌ലോ: മദ്യലഹരിയിൽ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച നേവി ഉദ്യോഗസ്ഥയെ പുറത്താക്കി. നോർവേയിലാണ് അസാധാരണ സംഭവം ഉണ്ടായിരിക്കുന്നത്. വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം വാർത്തയായി. സംഭവത്തിൽ അടിയന്തിര നടപടിയെന്നോണമാണ് ഇവരെ നേവിയിൽ നിന്നും പുറത്താക്കിയത്. എബൽ സീമാൻ ജോഡി മക്‌സ്‌കിമ്മിംഗ്‌സെ എന്ന നേവി ഉദ്യോഗസ്ഥയാണ് നടപടി നേരിടേണ്ടി വന്നത്. 

31 കാരിയായ ഇവർ കാലാവസ്ഥാ പര്യടനത്തിന്‍റെ ഭാഗമായി നടന്ന പര്യവേഷണത്തിനിടെ മൂന്ന് പുരുഷ ഉദ്യോഗസ്ഥരെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. മദ്യലഹരിയിലാണ് എബൽ ഇത്തരത്തിൽ പ്രവർത്തിച്ചത്. സഹപ്രവർത്തകർ തന്നെയാണ് എബലിനെതിരെ പരാതിയുമായി മുതിർന്ന സേനാ ഉദ്യോഗസ്ഥരെ സമീപിച്ചത്.  

ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്‌തു. സേനയ്ക്ക് മുഴുവൻ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഏബലിനെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സഹപ്രവർത്തകരെ ചുംബിക്കാൻ ശ്രമിക്കുകയും അവരോട് ചുംബനം ആവശ്യപ്പെടുകയും ചെയ്തു, സഹപ്രവർത്തകരെ നഗ്നരാക്കാൻ ശ്രമിച്ചു, ലൈംഗിക താൽപര്യത്തോടെ പെരുമാറി, സഹപ്രവർത്തകന്‍റെ മടിയിലിരിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഞ്ച് മണിക്കൂറോളമാണ് മദ്യലഹരിയിലായ എബൽ സഹപ്രവർത്തകരോട് മോശമായി പെരുമാറിയത്. 

അപ്രതീക്ഷിതമായിരുന്നു സംഭവമെന്നും ഞെട്ടിക്കുന്ന പെരുമാറ്റമാണ് ഇവരിൽ നിന്നും ഉണ്ടായതെന്നും പരാതിക്കാരായ ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ വിശദമായ വാദം കേട്ട കോടതി എബൽ 120 മണിക്കൂർ ശമ്പളമില്ലാതെ ജോലി ചെയ്യാൻ വിധിച്ചു. ഇവർ വിഷാദ രോഗത്തിന് അടിമയാണെന്നും പറയപ്പെടുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

Share it:

world

Post A Comment: