ടോക്കിയോ: കോവിഡ് പ്രതിസന്ധിക്കിടെ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സിൽ കായിക താരങ്ങൾ പരസ്‌പരം ശാരീരിക ബന്ധത്തിലേർപ്പെടാതിരിക്കാൻ നടപടികളെന്ന് റിപ്പോർട്ട്. യു.എസ്. ദീർഘദൂര അത്‌ലറ്റായ പോൾ ചെലിമോയെ ഉദ്ധരിച്ചുകൊണ്ട് രാജ്യാന്തര മാധ്യമമായ ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത പുറത്തു വിട്ടത്.
അത്‌ലറ്റുകൾ തമ്മിലുള്ള അടുപ്പം ഇല്ലാതാക്കാൻ ഇവിടെ കാർബോർഡ് കട്ടിലുകളാണ് ഒരുക്കിയിരിക്കുന്നതെന്നും രണ്ട് പേർക്ക് ഒരു കട്ടിലിൽ കിടക്കാൻ സാധിക്കില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. എന്നാൽ ഈ റിപ്പോർട്ട് വ്യാജമാണെന്നാണ് ഐഒസി (ഇന്‍റർനാഷ്‌ണൽ ഒളിമ്പിക് കമ്മിറ്റി) പറയുന്നത്. ഐറിഷ് ജിംനാസ്റ്റ് റൈസ് മക്ലീനഘനും വാർത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തി.
കട്ടിലിൽ തുടരെ ചാടി ചാടി കട്ടിൽ ബലമുള്ളതാണെന്ന് ഉറപ്പിക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയാനുള്ള എല്ലാ മാർഗങ്ങളും ഒരുക്കിയാണ് ടോക്കിയോ ഒളിംപിക്സിനു സംഘാടകർ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി താരങ്ങൾക്ക് ഗർഭനിരോധന ഉറകൾ വിതരണം ചെയ്യുമെന്നും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. “Anti-sex” beds at the Olympics pic.twitter.com/2jnFm6mKcB
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: