കുമളി: കാണാതായ യുവാവിനെ മൂന്ന് ദിവസങ്ങൾക്ക് ശേഷം ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്കുപള്ളം പളിയക്കുടി സ്വദേശി പരേതനായ വനരാജിന്‍റെ മകൻ ജാൻപാൽ (27) ആണ് മരിച്ചത്. ശനിയാഴ്ച്ചയോടെയാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച്ച പളിയക്കുടിക്കു സമീപമുള്ള ഏലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്.
കുമളി സി.ഐ. ജെ.എസ്. സജികുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയത്ത് നിന്ന് ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും എത്തി തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകു. ഗൗരിയാണ് മാതാവ്. സഹോദരങ്ങള്‍: ശക്തി വേല്‍, മനോജ്, ധനുഷ്.
Post A Comment: