ഇടുക്കി: കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കുമളി പഞ്ചായത്തിലെ 20 വാർഡുകളിലും ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചു. 14 വരെയാണ് ട്രിപ്പിൾ ലോക് ഡൗൺ. പ്രദേശത്ത് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
പാൽ, പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം, മാംസം എന്നിവ വിൽപന നടത്തുന്ന കടകൾക്ക് തുറന്നു പ്രവർത്തിക്കാം. ടാക്സി, ഓട്ടോ എന്നിവക്കും വിലക്കേർപെടുത്തിയിട്ടുണ്ട്. ബാങ്ക്, എ.ടി.എം. എന്നിവ പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല.
Post A Comment: