www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂട്ടറുമായി പ്ലസ് ടു വിദ്യാർഥിയുടെ കറക്കം; അമ്മാവന് 25,000 രൂപ പിഴ

Share it:



കൊച്ചി: വീട്ടിലേക്ക് പാൽ വാങ്ങാനെന്ന പേരിൽ സ്‌കൂട്ടറിൽ കറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ മോട്ടോർവാഹന വകുപ്പ് പിടികൂടി. കുട്ടിയുടെ അമ്മാവന് 25,000 രൂപ പിഴയീടാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കുസാറ്റിനു സമീപം കുമ്മൻചേരിയിൽ വാഹന പരിശോധക്കിടെയാണ് കറങ്ങാനിറങ്ങിയ വിദ്യാർഥിയെ മോട്ടോർവാഹന വകുപ്പ് കുടുക്കിയത്.  

വാഹനം ഓടിക്കുന്നയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന സംശയം തോന്നിയതിനാണ് സ്‌കൂട്ടർ തടഞ്ഞത്. വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ ഉടമ കുട്ടിയുടെ അമ്മാവനാണ്. ഇതിനാലാണ് അമ്മാവന് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്. വണ്ടി ഓടിച്ച കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും കേസെടുക്കും. ഈ വിദ്യാർഥിക്ക് 25 വയസ് പൂർത്തിയാകാതെ ഡ്രൈവിങ് ലൈസൻസ് നൽകില്ലെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പത്താം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഇടമുളക്കിൽ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്. അഞ്ചൽ വെസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക അനുമാനം. 

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാൻ കിടന്നതാണ് അഭിഷേക്. 


Share it:

Kerala

Post A Comment: