മുംബൈ: താര റാണി കത്രീന കൈഫിന്‍റെയും വിക്കി വിശാലിന്‍റെയും വിവാഹ വാർത്തയാണ് ബോളിവുഡിലെ ചൂടേറിയ ചർച്ചാ വിഷയം. അടുത്ത മാസം ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. അതേസമയം വിവാഹത്തിനു മുമ്പ് വണ്ണം കുറക്കാനും മറ്റും കത്രീന നടത്തുന്ന വർക്കൗട്ടുകളാണ് ശ്രദ്ധ നേടുന്നത്.
കൃത്യമായ ഡയറ്റ് പ്ലാനിലൂടെയും വ്യായാമത്തിലൂടെയും ശരീരം കാത്തു സൂക്ഷിക്കുന്ന നടിയാണ് കത്രീന. ജീവിതശൈലിയിൽ തികഞ്ഞ അച്ചടക്കം പാലിക്കുന്ന കത്രീന തൻ്റെ ശരീരത്തിന് യോജിക്കുന്ന ഡയറ്റ് പ്ലാനാണ് ട്രെയിനർമാരുടെ നിർദേശത്തോടെ സ്വീകരിച്ചിരിക്കുന്നത്. കൊഴുപ്പ് കത്തിച്ചു കളയുന്നതിനൊപ്പം വർക്ക് ഔട്ടുകൾക്ക് ഊർജം പകരുന്ന തരത്തിലുള്ള പോഷക സമ്പുഷ്‌ടമായ ഡയറ്റാണ് താരത്തിന്‍റേത്.
എണ്ണയും സ്പൈസും വളരെ കുറഞ്ഞതും പാൽ ഉൽപ്പന്നങ്ങൾ അടങ്ങാത്തതുമായ ഗ്ലൂട്ടൻ രഹിത ഡയറ്റാണ് ഇതിൽ പ്രധാനം. വീട്ടിൽ തന്നെ പാകം ചെയ്യുന്ന ആഹാര വിഭവങ്ങൾ തിരക്കിട്ട ഷെഡ്യുളുകൾക്കിടയിലും താരം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഭക്ഷണത്തിനിടയിലെ ചെറു സ്‌നാക്കുകൾ കഴിക്കാറില്ല. മുട്ട, സൂപ്പുകൾ, ക്വിനോവ പാൻക്കേക്കുകൾ, ഇഡലി, ദോശ, സുചിനി എന്നിങ്ങനെ നീളുന്നു കത്രീനയുടെ ഇഷ്‌ട വിഭവങ്ങൾ.
പഞ്ചസാര പൂർണമായും ഭക്ഷണത്തിൽ നിന്ന് അകറ്റി നിർത്തുന്ന കത്രീന ധാരാളമായി ഫൈബർ ഡയറ്റിൽ ഉൾപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങൾ നീക്കാൻ സഹായകമായ ഡീറ്റോക്‌സ് ഡ്രിങ്കുകളാണ് കത്രീനയുടെ ഡയറ്റിലെ മറ്റൊരു രഹസ്യം. പെരുഞ്ചീരകവും, മല്ലിയും കറുത്ത മുന്തിരിയുമൊക്കെ വെള്ളത്തിൽ കുതിർത്ത് വച്ച് അരിച്ചെടുക്കുന്നതാണ് ഈ ഡീറ്റോക്‌സ് പാനീയങ്ങൾ.
ശരീരം അഴകോടെയും ഒതുക്കത്തോടെയും വയ്ക്കുന്നതിന് കുറുക്കു വഴികളൊന്നും കത്രീന തേടാറില്ല. ശുദ്ധമായ ഭക്ഷണം കഴിച്ചും ഭക്ഷണത്തിനൊപ്പം വ്യായാമത്തിനും വർക്ക്ഔട്ടുകൾക്കും തുല്യപ്രാധാന്യം നൽകിയുമാണ് കത്രീന ശരീര സൗന്ദര്യം നിലനിർത്തുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: