www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1780) Idukki (1744) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തീവണ്ടി യാത്രക്കാർക്ക് വിശ്രമിക്കാൻ ക്യാപ്‌സ്യൂൾ മുറി

Share it:


മുംബൈ: യാത്രക്കിടെ അൽപം വിശ്രമിക്കാൻ തീവണ്ടി യാത്രികർക്കായി ക്യാപ്‌സ്യൂൾ മുറിയൊരുക്കി പോഡ് ഹോട്ടലുകൾ. മുംബൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു കിടക്കയുടെ വലുപ്പത്തിലുള്ള മുറികളാണ് ഇവ.  

ആദ്യ പോഡ് ഹോട്ടൽ ബുധനാഴ്ച്ച മുംബൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ റെയിൽവേ സഹമന്ത്രി റാവുസാഹേബ് ധൻവെ ഉദ്ഘാടനം ചെയ്‌തു. എട്ടടി നീളവും ആറടി വീതിയുമുള്ള മുറിയിൽ ഒരാൾക്ക് മാത്രം കിടക്കാവുന്ന കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

12 മണിക്കൂറിനു 999 രൂപയും 24 മണിക്കൂറിനു 1999 രൂപയുമാണ് നിരക്ക്. തീവണ്ടി യാത്രക്കാർക്ക് ഒരു രാത്രി ചുരുങ്ങിയ ചെലവിൽ വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്.  

മുംബൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷന്‍റെ ഒന്നാം നിലയിൽ 3000 ചതുരശ്ര അടി സ്ഥലത്താണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. നാലു തരത്തിലുള്ള 48 കാപ്സ്യുളുകൾ (മുറികൾ) ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഒരാൾക്ക് മാത്രം കിടക്കാവുന്ന 37 കാപ്സ്യൂളുകളുകളിൽ ഏഴെണ്ണം സ്ത്രീകൾക്കായി മാറ്റിവച്ചിട്ടുണ്ട്. അൽപംകൂടി വലുപ്പമുള്ള 10 സ്വകാര്യ കാപ്സ്യുളുകൾ വേറെ. ഇവയുടെ നിരക്കിൽ നേരിയ വർധനയുണ്ട്. ഭിന്നശേഷിക്കാർക്കായി ഒരു കാപ്സ്യുളും.

പെട്ടികളും മറ്റും വയ്ക്കാനുള്ള പ്രത്യേക സൗകര്യം, ശുചിമുറി എന്നിവയെല്ലാം പുറത്താണ്. എന്നാൽ ടെലിവിഷൻ, വൈഫൈ, വായിക്കാനുള്ള പ്രത്യേക വെളിച്ചം, ലോക്കർ, കണ്ണാടി തുടങ്ങിയ സൗകര്യങ്ങൾ ഒക്കെ കാപ്സ്യുലിനകത്ത് ഉണ്ട്.. അടുത്ത ഒൻപത് വർഷത്തേക്ക് ഇവ നടത്താനായി ഐആർസിടിസി സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചിരിക്കുകയാണ്. ഈ സംരംഭം വിജയിച്ചാൽ മറ്റ് റെയിൽവേ സ്‌റ്റേഷനുകളിലും പോഡ് ഹോട്ടൽ സൗകര്യങ്ങൾ എത്തും.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

Share it:

National

Post A Comment: