ന്യൂഡൽഹി: ബോളിവുഡ് താര സുന്ദരി പൂജാ ഹെഗ്‌ഡെയുടെ മാലി ദ്വീപ് ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. നടിമാരുടെ ഇഷ്‌ട വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് മാലി ദ്വീപ്.
അഹാന കൃഷ്‌ണകുമാർ, ബിപാഷ ബസു തുടങ്ങിയ നടിമാർ മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് സൗത്ത് ഇന്ത്യൻ നടിയായ പൂജ ഹെഗ്‌ഡെ തൻ്റെ അവധി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ സൈബർ ഇടത്ത് ശ്രദ്ധ നേടി. മരങ്ങൾക്കിടയിലുള്ള ഒരു പാതയിൽ നിൽക്കുന്നതും, കടൽ തീരത്ത് നിൽക്കുന്നതുമാണ് ചിത്രങ്ങൾ.
തൻ്റെ ജീവിതത്തിന്‍റെ ഏറ്റവും മനോഹരമായ സമയം ആസ്വദിക്കുകയാണെന്നാണ് നടിയുടെ കുറിപ്പ്. ഇൻസ്റ്റഗ്രാമിലും, ട്വിറ്ററിലും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
സൂപ്പർസ്റ്റാർ ചിരഞ്ജീവിക്കൊപ്പം കൊരട്ടാല ശിവയുടെ ആചാര്യ എന്ന ആക്ഷൻ സിനിമയിലാണ് പൂജ ഹെഗ്‌ഡെ ഇപ്പോൾ അഭിനയിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന രാധേശ്യാം ആണ് പൂജയുടെ അടുത്തിറങ്ങാനിരിക്കുന്ന സിനിമ. രൺവീർ സിംഗ് നായകനായി അഭിനയിക്കുന്ന രോഹിത് ഷെട്ടിയുടെ സർക്കസിലൂടെ അവർ ബോളിവുഡിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: