www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1776) Idukki (1739) Mostreaded (1611) Crime (1362) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജോലിക്കിടെ സെയിൽസ് ഗേളിനോട് കൈക്രിയ; വസ്ത്ര വ്യാപാര സ്ഥാപന ഉടമയെ പഞ്ഞിക്കിട്ടു

Share it:



ഇടുക്കി: വസ്ത്ര വ്യാപാര ശാലയിലെ സെയിൽസ് ഗേളിനെ കടന്നു പിടിച്ച സ്ഥാപന ഉടമയെ പഞ്ഞിക്കിട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. നഗരത്തിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്ഥാപനത്തിലെ സെയിൽസ് ഗേളിനെ ഉടമ കടന്നു പിടിക്കുകയായിരുന്നു.  

സംഭവം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതോടെ കടയിലെത്തിയ വീട്ടുകാർ സ്ഥാപന ഉടമയെ പരസ്യമായി മർദിച്ചു. സംഭവം ഇതോടെ പുറം ലോകം അറിയുകയും ചെയ്‌തു. തുടർന്ന് കട്ടപ്പന പൊലീസ് ഇടപെട്ട് സ്ഥാപന ഉടമയെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

മുമ്പും സ്ഥാപന ഉടമയിൽ നിന്നും പെൺകുട്ടികൾക്ക് മോശം അനുഭവം ഉണ്ടായിട്ടുള്ളതായി തൊഴിലാളികൾ പറയുന്നു. സമാനമായി കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തൊഴിലാളികൾ പറയുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വയാഗ്രയുടെ ഡോസ് കൂടി; നവവരന്‍റെ ഭാര്യ പിണങ്ങിപ്പോയി 

ലക്‌നൗ: ആദ്യരാത്രി ആഘോഷിക്കാൻ അമിതമായി വയാഗ്ര കഴിച്ച നവവരൻ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം ഉണ്ടായത്. സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് യുവാവ് അമിതമായി വയാഗ്ര കഴിച്ചത്. ഡോസ് കൂടി പോയതോടെ യുവാവിന്‍റെ ലൈംഗികാവയവും സാധാരണ നിലയിൽ ആകാതായി. 

ഒടുക്കം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സ നല്‍കിയെങ്കിലും ഏറെക്കാലം ഈ അവസ്ഥയില്‍ തന്നെ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുഹൃത്തുക്കളുടെ ഉപദേശമാണ് യുവാവിന് വിനയായത്. ഡോക്ടര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ അളവില്‍ സുഹൃത്തുക്കള്‍ നിര്‍ദേശിച്ച പ്രകാരം  പ്രതിദിനം 200 മില്ലി മരുന്ന് കഴിച്ചു തുടങ്ങി. 

50 മില്ലി കഴിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. മരുന്ന് അമിതമായി കഴിച്ചതോടെ 20 ദിവസം കഴിഞ്ഞിട്ടും ലൈംഗികാവയവം സാധാരണ നിലയിലായില്ല.  ഒടുവില്‍ ഭാര്യ യുവാവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌തോടെ വീണ്ടും മടങ്ങി. 

ശസ്ത്രക്രിയ വിജയകരമായെങ്കിലും ഏറെക്കാലം ഉദ്ധരിച്ച അവസ്ഥയിലായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.  യുവാവിന്  കുട്ടികളുണ്ടാകുമെങ്കിലും ഉദ്ധരിച്ച അവസ്ഥയില്‍ തുടരേണ്ടിവരും. യുവാവിന് ഉടന്‍ തന്നെ സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.


Share it:

Idukki

Post A Comment: