www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1840) Idukki (1780) Mostreaded (1616) Crime (1404) National (1206) Entertainment (838) world (430) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (37) Gossip (32) Tech (29) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2) Story (1)

പബ്‌ജി കളിക്കാൻ സമ്മതിച്ചില്ല; അമ്മയെ മകൻ വെടിവച്ചു കൊന്നു

Share it:



ലക്‌നൗ: പബ്‌ജി കളിക്കുന്നത് വിലക്കിയ അമ്മയെ മകൻ വെടിവച്ചു കൊന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് അമ്മയെ കൊലപ്പെടുത്തിയത്. പിതാവിന്‍റെ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. കുട്ടി വീഡിയോ ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കുമെന്നും തുടർന്ന് നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

കെ.എസ്.ഇ.ബി ജീവനക്കാരൻ സ്‌കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: കെ.എസ്.ഇ.ബി ജീവനക്കാരനെ സ്‌കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിയൻമല പുള്ളിക്കുളങ്ങര ബിനോയ് ജോസ് (46) ആണ് മരിച്ചത്. പുളിയൻമല സർക്കാർ സ്‌കൂളിന്‍റെ വരാന്തയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

വണ്ടൻമേട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ലൈൻമാനായിരുന്ന ബിനോയ് കുറച്ചു നാളുകളായി സസ്പെൻഷനിലായിരുന്നു. ബുധനാഴ്ച്ച പുലർച്ചെ 4:30 ഓടെയാണ് ബിനോയിയെ വീട്ടിൽ നിന്നും കാണാതായത്. 

തുടർന്ന് ബന്ധുക്കൾ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ബിനോയിയുടെ സഹോദരൻ സ്കൂൾ പരിസരത്തു നടത്തിയ പരിശോധനയിലാണ് സ്കൂൾ കെട്ടിടത്തിന്‍റെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഉടനെ പ്രദേശവാസികളെയും പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടപടികൾക്ക് ശേഷം മൃതേദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഭാര്യ: മിനി. ബിസ്മി,  ബിമീഷ് എന്നിവർ മക്കളാണ്. 


Share it:

National

Post A Comment: