ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. 2382.53 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തുറന്നു വിട്ട വെള്ളം ഇടുക്കിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
രാത്രിയിൽ ജലനിരപ്പ് കൂടുതൽ ഉയരുമെന്നാണ് കരുതുന്നത്. ജലനിരപ്പ് 2383.53 അടി എത്തിയാൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ആലുവ പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷട്ടറുകൾ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വൃഷ്‌ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
ആദിവാസി ബാലനെ ഒഴുക്കിൽപെട്ട് കാണാതായി
ഇടുക്കി: രക്ഷിതാക്കൾക്കൊപ്പം വനത്തിനുള്ളിൽ കുടംപുളി പറിക്കാൻ പോയ 12 വയസുകാരനെ ഒഴുക്കിൽപെട്ടു കാണാതായി. പിരുമേട് ഗ്രാമ്പി വനത്തിനുള്ളിലാണ് സംഭവം നടന്നത്. ഗ്രാമ്പിയിൽ താമസിക്കുന്ന മാതവൻ- ഷൈല ദമ്പതികളുടെ മകൻ അജിത് (12) ആണ് ഒഴുക്കിൽപെട്ടത്. വെള്ളിയാഴ്ച്ച പകലായിരുന്നു സംഭവം. മാതവനും ഷൈലയ്ക്കുമൊപ്പമാണ് അജിത് ഗ്രാമ്പി വനത്തിനുള്ളിലേക്ക് പോയത്.
വനത്തിനുള്ളിലെ അരുവിയിൽ അകപ്പെട്ടാണ് അജിത്തിനെ കാണാതായത്. കുട്ടി ഒലിച്ചു പോയതിനു പിന്നാലെ മാതവൻ വനത്തിനു പുറത്തെത്തി നാട്ടുകാരെ കൂട്ടി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വനത്തിനുള്ളിൽ ഒന്നര കിലോമീറ്റോളം ഉള്ളിലാണ് സംഭവം നടന്നിരിക്കുന്നത്.
പിന്നീട് വിവരം അറിഞ്ഞ് പീരുമേട് പൊലീസ്, ഫയർ ഫോഴ്സ്, എൻ.റ്റി.ആർ.എഫ് എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച്ച പുലർച്ചെ വീണ്ടും തിരച്ചിൽ നടത്തുമെന്ന് സംഘം അറിയിച്ചിട്ടുണ്ട്.
Post A Comment: