ബംഗളൂരു: മലയാളിയായ എട്ടു വയസുകാരി വിഷവാതകം ശ്വസിച്ചു മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി കോമ്പിൽ രായരോത്ത് വിനോദിന്‍റെ മകൾ അഹാനയാണ് മരിച്ചത്. വിനോദും ഭാര്യ നിഷയും കീടനാശിനി ശ്വസിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗ്ലൂർ വസന്തനഗർ മാരിയമ്മൻ ക്ഷേത്രത്തിനു സമീം ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം ഉണ്ടായത്.
കഴിഞ്ഞയാഴ്ച്ച വിനോദും കുടുംബവും നാട്ടിൽ വന്നിരുന്നു. ഈ സമയത്ത് വീട്ടുടമ മുറിക്കുള്ളിൽ കീടനാശിനി തളിക്കുകയായിരുന്നു. നാട്ടിൽ നിന്നും തിങ്കളാഴ്ച്ച തിരിച്ചെത്തിയ വിനോദും കുടുംബവും മുറിയിൽ കിടന്നുറങ്ങുകയും നേരത്ത ഇവിടെ സൂക്ഷിച്ച ജാറിൽ നിന്നും വെള്ളം എടുത്ത് ചായ ഉണ്ടാക്കി കുടിക്കുകയും ചെയ്‌തു.
കുറച്ച് കഴിഞ്ഞ് ശാരീരിക അസ്വസ്ഥതയുണ്ടായി മൂവരും തളർന്നു വീഴുകയായിരുന്നു. ആംബുലൻസിൽ വസന്തനഗറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അഹാന രാത്രി മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
കാർ അപകടം; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാല: വാഹനാപകടത്തിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇടുക്കി അടിമാലി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഐകൊമ്പ് ആറാം മൈലിൽ ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു അപകടം. ആറാം മൈലിലുള്ള വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന വാവച്ചൻ എന്ന വ്യക്തി ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നത്. വാവച്ചന്‍റെ മകൾ മെറിനും മെറിന്‍റെ ആറ് മാസം പ്രായമുള്ള കുട്ടിയുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
കുട്ടിയുടെ പിതാവ് വിദേശത്താണ്. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം പാല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വാവച്ചനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post A Comment: