www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1820) Idukki (1772) Mostreaded (1616) Crime (1382) National (1201) Entertainment (832) world (429) Viral (422) Video (352) Health (198) Gallery (162) mollywood (160) sports (137) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തൊലിപ്പുറത്തെ ക്യാൻസർ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

skin-cancer
Share it:

skin-cancer-symptoms


ഒട്ടേറെ പേരെ ബാധിക്കുന്ന രോഗമാണ് ഇന്ന് ക്യാൻസർ. മാറുന്ന ജീവിത ശൈലിയും ഭക്ഷണ രീതികളുമൊക്കെ ക്യാൻസറിനു കാരണമാകുന്നുണ്ട്. തൊലിയിലെ ക്യാൻസറാണ് ഇക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടേണ്ട ഒന്ന്.

ആരംഭത്തിൽ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് തൊലിപ്പുറത്തെ ക്യാൻസറുകൾ. തൊലിയിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ക്യാൻസറായി മാറുന്നത്.  

ചർമ കോശങ്ങൾ ക്രമരഹിതമായി വളരുമ്പോളാണ് ഇത്തരം ക്യാൻസറുകൾ ഉണ്ടാകുന്നത്. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്.

തൊലിപ്പുറത്തെ ക്യാൻസർ എവിടെയൊക്കെ

അമേരിക്കയിലെ ക്യാൻസർ ഫൗണ്ടേഷൻ പറയുന്നതനുസരിച്ച് തൊലിപ്പുറത്തെ ക്യാൻസർ നേരത്തെ കണ്ടെത്തിയാൽ അഞ്ചുവർഷത്തെ അതിജീവന നിരക്ക് 99 ശതമാനമാണെന്നാണ്. തലയോട്ടി, മുഖം, ചുണ്ടുകള്‍, ചെവികള്‍, കഴുത്ത്, നെഞ്ച്, കൈകള്‍, കാലുകള്‍ എന്നിങ്ങനെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്‌കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം. കൈപ്പത്തികള്‍, നഖങ്ങള്‍ അല്ലെങ്കില്‍ കാല്‍വിരലുകള്‍ക്ക് താഴെയുള്ള ഭാഗം, ജനനേന്ദ്രിയഭാഗം എന്നിവിടങ്ങളിലും ലക്ഷണങ്ങള്‍ പ്രകടമാകാം. 

സ്‌കിന്‍ ക്യാന്‍സര്‍ പ്രധാനമായും മൂന്ന് തരത്തിലാണ് - ബേസല്‍ സെല്‍ കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, മെലനോമ. ബേസല്‍ സെല്‍ കാര്‍സിനോമ ആരംഭിക്കുന്നത് ബേസല്‍ സെല്ലുകളില്‍ നിന്നാണ് - പുറംതൊലിയിലെ താഴത്തെ നിലയിലുള്ള പഴയ കോശങ്ങളെ മാറ്റിസ്ഥാപിക്കുന്ന ചർമകോശങ്ങള്‍. ഇത് സാധാരണയായി ചര്‍മ്മത്തിന്‍റെ ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടുന്നു.

skin-cancer-symptoms

സ്‌ക്വാമസ് സെല്‍ ക്യാന്‍സര്‍ എപ്പിഡെര്‍മിസിന്‍റെ പുറം ഭാഗത്തുള്ള കോശങ്ങളെ ബാധിക്കുന്നു. ഹാനികരമായ അള്‍ട്രാവയലറ്റ് സൂര്യപ്രകാശം ഏല്‍ക്കുന്ന ശരീരഭാഗങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

മെലനോമ ശരീരത്തില്‍ എവിടെയും വികസിക്കാം. ചര്‍മ്മത്തിന് നിറം നല്‍കുന്ന കോശങ്ങളില്‍ നിന്നാണ് ഇത് വികസിക്കുന്നത്. പുരുഷന്മാരില്‍ നെഞ്ചിലും മുതുകിലും സ്ത്രീകളില്‍ കാലുകളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെ തിരിച്ചറിയാം 

ചര്‍മ്മത്തില്‍ എവിടെയെങ്കിലും മുഴകള്‍ കണ്ടാലും തള്ളിക്കളയരുത്.  വലുതോ ആഴത്തിലുള്ളതോ ആയ മുഖക്കുരു പോലും ഒരാഴ്ചയ്ക്കുള്ളില്‍ മാഞ്ഞുപോകും. എന്നാല്‍ ത്വക്ക് കാന്‍സര്‍ മുഖക്കുരു അല്ലെങ്കില്‍ പാടുകള്‍ വളരുകയും കാഴ്ചയില്‍ മാറ്റം വരുത്തുകയും ചെയ്യാം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1

Share it:

Health

Post A Comment: