ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ പരാമർശം നടത്തിയ ബിജെപി സഖ്യ കക്ഷി രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി എംപി വിവാദത്തിൽ. സോണിയ ഗാന്ധിയുടെ വീട്ടിൽ നിന്നാണോ കോറോണ വൈറസ് വ്യാപിച്ചതെന്ന കാര്യത്തിൽ അന്വേഷണം വേണമെന്നായിരുന്നു രാഷ്ട്രീയ ലോക് താന്ത്രിക് എംപി ഹനുമാൻ ബേനിവാൾ പരാമർശിച്ചത്. ലോക്സഭയിലായിരുന്നു ഈ പരാമർശം. പരാമർശത്തിനെതിരെ പ്രതിപക്ഷം ബഹളം തുടങ്ങി.
ഇറ്റലിയിൽ ഏറെ പേർക്കു രോഗം ബാധിച്ചതിനാൽ ഇക്കാര്യം അന്വേഷിക്കണമെന്നും ഹനുമാൻ ബേനിവാൾ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേറ്റതോടെ ലോക്സഭ ഒരു മണിക്കൂറോളം നിർത്തിവച്ചു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കു കൊറോണ വൈറസ് ബാധയുണ്ടോയെന്നു പരിശോധിക്കണമെന്ന് ഹനുമാൻ ബേനിവാൾ പിന്നീടു ദേശീയ വാര്‍ത്താ ഏജൻസിയായ എഎന്‍ഐയോടു പറഞ്ഞു.
ഇന്ത്യയിൽ കൊറോണ പരിശോധന പോസിറ്റീവായി കണ്ടെത്തിയവര്‍ക്കെല്ലാം എന്തെങ്കിലും തരത്തിൽ ഇറ്റലിയുമായി ബന്ധമുണ്ട്. സോണിയാ ഗാന്ധിയും മക്കളും ഇറ്റലിയിൽനിന്നു മടങ്ങിയെത്തിയതിനാലാണു പരിശോധന ആവശ്യപ്പെട്ടത്. സോണിയ ഗാന്ധിയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും ആർഎൽപി എംപി പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: