www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പശുക്കിടാവിനെ കെട്ടിയിട്ട് പീഡിപ്പിച്ച കേസ്; പ്രതി സുമേഷിന് ലൈംഗികാസക്തി മൃഗങ്ങളോട്

Share it:

കണ്ണൂർ: തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിച്ചുകൊണ്ടുപോയി കൈയും കാലും കെട്ടിയിട്ട് പീഡിപ്പിച്ചിരുന്ന സംഭവത്തിൽ അറസ്റ്റിലായ യുവാവ് ക്രൂരതകളുടെ പര്യായം. സമാനമായി ഇയാൾ മുൻപും മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബാവോട് സ്വദേശി സുമേഷാണ് പശുകിടാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായത്. മരത്തിനടിയിൽ കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുടുങ്ങിയാണ് പശു ചത്തത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സുമേഷ് അയൽവാസി സമീറയുടെ പശുക്കിടാവിനെ കയറഴിച്ച് കൊണ്ടുപോയത്. ആളൊഴിഞ്ഞ പറമ്പിൽ മരങ്ങൾക്കിടയിൽ കെട്ടിയായിരുന്നു പീഡനം. ഇരുകാലുകളും കൂട്ടികെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങി പശു ചാവുകയായിരുന്നു.

മുമ്പ് തള്ളപ്പശുവിനേയും സുമേഷ് സമാന രീതിയിൽ പീ‍‍ഡിപ്പിച്ചിട്ടുണ്ടെന്ന് സമീറ പറയുന്നു. എന്നാല്‍ പശുവിനെ ജീവനോടെ തിരിച്ച് കിട്ടിയത് കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് പശുവിന്റെ ഉടമ സമീറ പറയുന്നു. പശുവിനെ മാറ്റി കെട്ടാൻ നോക്കുമ്പോഴാണ് കിടാവിനെ കാണാതെപോയത് ശ്രദ്ധയിൽ പെട്ടതെന്നും സമീറ പറയുന്നു.

പശുക്കിടാവ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു. ഭവനഭേദനം,മോഷണം,മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്താൻ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. സംഭവ സ്ഥലത്തു നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന വസ്ത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. തലശേരി കോടതിയിൽ ഹാജരാക്കിയ സുമേഷിനെ റിമാൻഡ് ചെയ്‌തു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: