www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

തമിഴ്‌നാട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന മൂന്നു പേർ മരിച്ചു

Share it:

ചെന്നൈ: കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നു പേർ തമിഴ്നാട്ടിൽ മരിച്ചതായി റിപ്പോർട്ട്. തമിഴ് മാധ്യമങ്ങളാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്. ഇവർക്ക് രോഗം ഉണ്ടായിരുന്നുവോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.  66 വയസുകാരനും 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുട്ടിയുമാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നവരാണ് ഇവര്‍. എന്നാല്‍ മരണം സംഭവിച്ചത് കൊറോണ കാരണമാണോയെന്ന് പരിശോധനാ ഫലം പുറത്തുവന്നാല്‍ മാത്രമേ വ്യക്തമാകൂ. 

മരിച്ചവര്‍ വ്യത്യസ്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നവരാണെന്ന് ഹെല്‍ത്ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇവരുടെ കൊറോണ വൈറസ് പരിശോധനാ ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ബീല രാജേഷ് കൂട്ടിച്ചേര്‍ത്തു. 66 വയസുകാരന് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാതിരുന്നു. 

24 വയസുള്ള യുവാവിന് ന്യുമോണിയയും രക്തസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. രണ്ട് വയസുള്ള കുട്ടി അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. തമിഴ്നാട്ടില്‍ ഇതുവരെ 40 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: