www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് മരണം കൂടുതൽ പുരുഷൻമാരിൽ; കാരണം ഇതാണ്

men-are-at-high-risk-of-getting-coronavirus-infection
Share it:
corona virus

ന്യൂഡെൽഹി: കോവിഡ് 19 ബാധിക്കുന്നതും മരണപ്പെടുന്നതും ഏറെയും പുരുഷൻമാരാണെന്നാണ് ആരോഗ്യ വിദഗ്‌ദർ പുറത്തു വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് സ്ത്രീകളെക്കാൾ പുരുഷൻമാർക്ക് കോവിഡ് വില്ലനാകുന്നതെന്നും ആരോഗ്യ രംഗം പരിശോധിക്കുന്നുണ്ട്. വൈറസ് വലിയ തോതില്‍ നാശം വിതച്ച ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെയെല്ലാം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ നിന്ന് മനസിലാക്കാനാകുന്നത് പുരുഷന്മാരും പ്രായമായവരും തന്നെയാണ് കൊവിഡ് 19ന്‍റെ ഏറ്റവും വലിയ ഇരകളെന്നാണ്. 

രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഉള്ളവരാണ് ലോകത്താകെയും കൊവിഡ് 19 മൂലം മരിച്ച പ്രായമായവരില്‍ മഹാഭൂരിപക്ഷം പേരും. ഇന്ത്യയിലെ അവസ്ഥയും ഏറെ ക്കുറെ അങ്ങനെ തന്നെ. എന്നാല്‍ എന്തുകൊണ്ടാണ് പുരുഷന്മാര്‍ കൊവിഡ് 19 ന് കൂടുതല്‍ ഇരകളാകുന്നത്? അതിന് പിന്നിലെ കാരണങ്ങളെന്താകാം?

നമ്മുടെ രാജ്യത്തെ മരണ നിരക്ക് ഏറ്റെടുത്തുനോക്കു. ഇതുവരെ മരിച്ചവരിൽ ഒരേ ഒരു സ്ത്രീ മാത്രമേ ഉള്ളു. ഇനി കോവിഡ് 19 ഏറ്റവും അതികം നാശം വിതച്ച ഇറ്റലിയിലെ കണക്ക് നോക്കു, രോഗം ബാധിച്ചവരിൽ 60 ശതമാനവും പുരുഷന്മാരായിരുന്നു. ഇവരിൽ തന്നെ 70 ശതമാനം പേരും മരണത്തിന് കീഴടങ്ങുകയും ചെയ്‌തു. ചൈന, ഫ്രാൻസിസ്, ജർമനി, ഇറാൻ, ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങളിലെ അവസ്ഥയും വ്യത്യസ്ഥമല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

സ്ത്രീ- പുരുഷ വ്യത്യാസം പ്രത്യക്ഷമായി നിരീക്ഷണത്തില്‍ വന്നത് കൊണ്ട് തന്നെ വൈറസ് ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നെല്ലാം ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.

ഇനിയും നമുക്ക് ചെയ്യാവുന്ന മുന്നൊരുക്കങ്ങള്‍ക്കും പ്രതിരോധമാര്‍ഗങ്ങള്‍ക്കും ഇത് സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് ലോകാരോഗ്യ സംഘടന ഇത്തരമൊരു ചുവടുവയ്പ് നടത്തിയത്. എന്നാല്‍ ആദ്യം സൂചിപ്പിച്ച ചില രാജ്യങ്ങളുള്‍പ്പെടെ ആകെ ആറ് രാജ്യങ്ങള്‍ മാത്രമാണ് ഈ കണക്ക് സമര്‍പ്പിച്ചത്. അമേരിക്കയും ഇംഗ്ലണ്ടും ഉള്‍പ്പെടെ പല രാജ്യങ്ങളും ഇക്കാര്യത്തെ കുറിച്ച് പ്രതികരണങ്ങള്‍ പോലും നടത്താന്‍ തയ്യാറാകുന്നില്ലെന്നതാണ് ശ്രദ്ധേയമായ വസ്‌തുത.

എന്തായാലും ലഭ്യമായ വിവരങ്ങൾ വച്ച് കഴിയുന്നത് പോലെ പഠനങ്ങളും പരിശോധനകളും നിരീക്ഷണങ്ങളും നടത്തിവരികയാണ് ആരോഗ്യ രംഗത്തെ വിദക്തർ. പൊതുവില്‍ സ്ത്രീകളെ അപേക്ഷിച്ച് മോശം ജീവിതശൈലിയുള്ളത് പുരുഷനാണെന്നും അതാകാം ഏറ്റവുമധികം പുരുഷനെ തന്നെ ഇത് ബാധിക്കാന്‍ കാരണമാകുന്നതെന്നും പ്രമുഖര്‍ വ്യക്തമാക്കുന്നു.

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത് പുരുഷന്മാര്‍ക്കാണ്. അതേ അവസ്ഥയാണ് ഇതിലും തുടരുന്നത്..."- 'യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനി'ല്‍ ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് പ്രൊഫസരായ സാറാ ഹോക്‌സ് പറയുന്നു.

ഏത് രാജ്യമെടുത്ത് നോക്കിയാലും അവിടെയെല്ലാം സ്ത്രീകളെ അപേക്ഷിച്ച് പുകവലിയും മദ്യപാനവും ഇരട്ടിയിലധികം ചെയ്യുന്നത് പുരുഷന്മാരാണ്. ഇത് ഒരു സുപ്രധാന കാരണമായാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കണക്കിലെടുക്കുന്നത്. ലോകത്തില്‍ വച്ചേറ്റവുമധികം പുകവലിക്കാരുള്ളത് ചൈനയിലാണ്. 31 കോടി 60 ലക്ഷം പുകവലിക്കാരാണ് ചൈനയിലുള്ളത്. ആകെയുള്ള പുരുഷന്മാരില്‍ 50 ശതമാനവും ചൈനയില്‍ പുകവലിക്കുമ്പോല്‍ അവിടെ മൂന്ന് ശതമാനം സ്ത്രീകള്‍ മാത്രമേ പുകവലിക്കുന്നുള്ളൂ. ഇത്ര തന്നെ വരില്ലെങ്കിലും മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍ നമ്മെ ധരിപ്പിക്കുന്നത് സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് അവിടെയും നിലനില്‍ക്കുന്നതെന്നാണ്.

അതുപോലെ തന്നെ നേരത്തേ സൂചിപ്പിച്ച ആറ് രാജ്യങ്ങളിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദ്ദം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ കൂടുതലും കാണപ്പെടുന്നത് പുരുഷന്മാരിലാണ്. കോവിഡ് 19 കനത്ത പ്രഹരമേല്‍പിച്ച ഇറ്റലിയില്‍ രക്തസമ്മര്‍ദ്ദവും, അത് മുഖേനയുള്ള ടൈപ്പ് 2 പ്രമേഹവും സ്ത്രീകളെക്കാള്‍ കാണുന്നത് പുരുഷന്മാരിലാണെന്ന് പഠനങ്ങള്‍ അവകാശപ്പെടുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: