www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

‌ഞായറാഴ്ച്ച രാജ്യത്ത് ജനകീയ കർഫ്യൂ; ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

Share it:

ന്യൂഡെൽഹി: കോവിഡ് 19 ഭീതി മറികടക്കാൻ ഞായറാഴ്ച്ച (മാർച്ച് 22) രാജ്യത്ത് ജനകീയ കർഫ്യൂ ആഹ്വാനം ചെയ്ത് പ്രധനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച്ച രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ ആരും പുറത്തിറങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു. കർഫ്യൂവിന് സംസ്ഥാന സർക്കാർ മേൽനോട്ടം വഹിക്കണം. ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുത്. 

സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോൾ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാൽ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കിയിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കാന് വേണ്ട നടപടികള് രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം കോറോണ രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

 ജനങ്ങൾ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണം. കൊറോണയെ പ്രതിരോധിക്കാൻ ജനങ്ങൾ കുറച്ച് സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പോലൊരു ആഗോള മഹാമാരിയെ ലഘുവായി കാണരുത്. എല്ലാ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Post A Comment: