www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സാനിറ്റൈസർ ശരീരത്തിൽ വീണ് തീപിടുത്തം; മധ്യവയസ്‌കൻ ആശുപത്രിയിൽ

Share it:

ഹരിയാന: സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ ശരീരത്തിൽ വീണ് പൊള്ളലേറ്റതായി റിപ്പോർട്ട്. ഹരിയാനയിലാണ് സംഭവം. ഫോണും താക്കോല്‍ക്കൂട്ടവും പോലുള്ള സാധനങ്ങള്‍ സാനിറ്റൈസ് ചെയ്യുന്നതിനിടെ സാനിറ്റൈസര്‍ ദേഹത്തേക്ക് മറിഞ്ഞതിന് പിന്നാലെ തീ പടര്‍ന്ന് നാല്‍പത്തിനാലുകാരന് പൊള്ളലേറ്റത്.

അടുക്കളയില്‍ ഭാര്യം പാചകം ചെയ്‌തുകൊണ്ട്‌ ഇരിക്കെ അതിന് അടുത്ത് നിന്നായിരുന്നു ഇദ്ദേഹം സാനിറ്റൈസര്‍ ഉപയോഗിച്ച് സാധനങ്ങള്‍ വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഇതിനിടെ കയ്യില്‍ നിന്ന് കുപ്പി മറിഞ്ഞ് സാനിറ്റൈസര്‍ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഗ്യാസടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയും ചെയ്‌തു. ഏതാണ്ട് 35 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഇദ്ദേഹം ചികിത്സയിലുള്ള, ദില്ലിയിലെ സര്‍ ഗംഗ രാം ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 

മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും ഇരുകൈകളും പൊള്ളലേറ്റിട്ടുണ്ട്. എങ്കിലും അപകടനില തരണം ചെയ്‌തതായി ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ഹാന്‍ഡ് സാനിറ്റൈസര്‍ അണുവിമുക്തമാകാൻ ഉപയോഗിക്കുന്ന  ലായനിയാണെങ്കില്‍ കൂടി അതിനെ ഒരിക്കലും ഒരു മരുന്നായോ, അല്ലെങ്കില്‍ അത്തരത്തില്‍ എപ്പോഴും സുരക്ഷിതമായി കരുതാവുന്ന ഒന്നായോ കണക്കാക്കരുതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇപ്പോഴും നിരുത്തരവാദപരമായി ഇത് ഉപയോഗിക്കുന്നവര്‍ ഏറെയാണ്. 

ചെറിയൊരു കുപ്പി സാനിറ്റൈസർ ആണെങ്കിൽ പോലും അതില്‍ 'ഈഥൈല്‍ ആല്‍ക്കഹോള്‍' അളവ് വളരെ കൂടുതലായിരിക്കും. രണ്ട് ഔണ്‍സ് ബോട്ടിലിലാണെങ്കില്‍ ശരാശരി 62 ശതമാനം 'ഈഥൈല്‍ ആല്‍ക്കഹോള്‍' അടങ്ങിയിരിക്കും. നമ്മളെ അപകടപ്പെടുത്താന്‍ ഇത്രയും തന്നെ വേണമെന്നില്ല. ചെറിയ ഡോസ് ആണെങ്കില്‍ പോലും അത് ഉള്ളിലേക്ക് ചെന്നാല്‍ ഗുരുതരമായ പ്രശ്‌നമാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: