ഇടുക്കി: പന്നിയാർ പുഴയിൽ ഒഴുക്കിൽപെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പൂപ്പാറ തെക്കേക്കര ജോസിന്‍റെ മകള്‍ അലീനയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പൂപ്പാറക്ക് സമീപം അലീന ഒഴുക്കിൽപെട്ടത്. ആനയിറങ്കല്‍ ഡാം തുറന്ന് വിട്ടതിനാല്‍ പുഴയില്‍ നല്ല ഒഴുക്കാണ് ഉണ്ടായിരുന്നത്. കുട്ടിക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു.
കുട്ടിയെ പുഴയിൽ കാണാതായെന്ന വാർത്ത അറിഞ്ഞ് നിരവധി പേർ സ്ഥലത്തേക്ക് ഓടിയെത്തുകയും ചെയ്തു. എന്നാൽ പ്രതീക്ഷകളെല്ലാം വിഫലമാക്കി ഒരു കിലോമീറ്റര്‍ അകലെ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുത്തൊഴുക്കായിരുന്നു പുഴയിൽ. ശാന്തന്‍പാറ പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കുരുവിളാ സിറ്റി പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: