www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് കാലത്ത് നടൻ മണികണ്‌ഠൻ ആചാരിക്ക് പ്രണയ സാഫല്യം; വിവാഹം അടുത്ത മാസം

Share it:

കൊച്ചി: കോവിഡ് കാലത്ത് സിനിമാ ലോകത്തു നിന്നും ഒരു വിവാഹ വാർത്ത. കമ്മട്ടിപ്പാടം എന്ന ദുൽഖർ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മണികണ്ഠൻ ആചാരി വിവാഹിതനാകുന്നുവെന്നാണ് വാർത്ത. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ഏപ്രിൽ 26ന് ലളിതമായ ചടങ്ങോടെ വിവാഹം നടത്താനാണ് ആലോചന. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് മണികണ്ഠനും അഞ്ജലിയും ഒന്നാകുന്നത്. വിവാഹത്തിനുള്ള തീയതി മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ക്ഷണം തുടങ്ങുകയും ചെയ്തു. 

ഇതിനിടെയാണ് കൊറോണ മഹാമാരിയായി പടർന്നുപിടിച്ചത്. തുടർന്ന് വിവാഹം ലളിതമായി നടത്താൻ തീരുമാനിക്കുകയായിരുന്നു. നിർണായകമായ ഘട്ടത്തിലൂടെയാണ് നാട് കടന്നുപോകുന്നതെന്നും സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മണികണ്ഠൻ പറഞ്ഞു. കമ്മട്ടിപ്പാടത്തിൽ മണികണ്ഠൻ അവതരിപ്പിച്ച ബാലൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. പിന്നീട് നായകനായും വില്ലനായിട്ടുമൊക്കെ നിരവധി വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: