www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

കൈകൾ കൂട്ടിക്കെട്ടി കല്ലുകൊണ്ട് മുഖം തകർത്ത് നഗ്നമാക്കപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം

Share it:

ഹൈദരാബാദ്: രാജ്യത്തെ നടുക്കി വീണ്ടും ദിശ മോഡൽ കൊലപാതകം. ഹൈദരാബാദിലെ ചവാലിയിലാണ് യുവതിയെ കൊന്ന് കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കൈകള്‍ കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടി കല്ലുകൊണ്ട് മുഖം തകര്‍ത്ത നിലയില്‍ പൂര്‍ണ നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. 25 നും 30 നും ഇടയില്‍ പ്രായം കണക്കാക്കുന്ന കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, മറ്റെവിടെയെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം കലുങ്കിനടിയില്‍ കൊണ്ടിട്ടതാവാമെന്നാണ് പൊലീസ് നിഗമനം.

എന്നാല്‍ ഇവരുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. നവംബര്‍ 27 നായിരുന്നു ഹൈദരാബാദിൽ ഇരുപത്തിയേഴുകാരിയായ വെറ്ററിനറി ഡോക്ടര്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്രതികൾ പാലത്തിന് കീഴിലിട്ട് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടിയെങ്കിലും തെളിവെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് ഇവരെ കൊലപ്പെടുത്തി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: