www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടമ്മമാർക്കും എട്ടിന്‍റെ പണി; ടിവി സീരിയലുകളുടെ സംപ്രേഷണം ഏപ്രിൽ ആദ്യ വാരത്തോടെ നിലക്കും

Share it:

കൊച്ചി: ലോക് ഡൗൺ കാലത്ത് വീട്ടമ്മമാർക്ക് ആകെയുള്ള നേരം പോക്കാണ് ടിവി സീരിയലുകൾ. മുൻപൊക്കെ സന്ധ്യാസമയമായിരുന്നു സീരിയൽ കാണലെങ്കിൽ ഇപ്പോൾ പകലും രാത്രിയുമൊക്കെ സീരിയൽ കണ്ടാണ് സ്ത്രീകൾ സമയം കളയുന്നത്. എന്നാൽ ഇത്തരത്തിൽ സീരിയൽ കാണുന്നവർക്ക് സങ്കടം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ ഏപ്രിൽ ആദ്യവാരത്തോടെ ടിവി സീരിയലുകളുടെ സംപ്രേഷണം മുടങ്ങുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 14 വരെ രാജ്യത്ത് ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സീരിയലുകൾ, പ്രതിദിന ടെലിവിഷൻ പരിപാടികൾ, റിയാലിറ്റി ഷോകൾ തുടങ്ങിയവയുടെ ചിത്രീകരണം മുടങ്ങുന്നതിനാൽ സംപ്രേക്ഷണം നടക്കില്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

നേരത്തെ മാര്‍ച്ച് 31 വരെ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ മലയാളം ടെലിവിഷന്‍ ഫ്രെറ്റേര്‍ണിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 17 ന് നടന്ന എക്‌സിക്യൂട്ടീവ് മീറ്റിംങില്‍ വേണ്ട മുന്‍കരുതലോടെ മാര്‍ച്ച് 19 നകം എല്ലാ ടെലിവിഷന്‍ പരിപാടികളുടെയും ചിത്രീകരണം യുദ്ധ കാലാടിസ്ഥാനത്തില്‍ തീര്‍ക്കണമെന്ന് തീരുമാനിച്ചിരുന്നു. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസും ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയരക്ടേര്‍സും മാര്‍ച്ച് 19 മുതല്‍ 31 വരെ സിനിമകള്‍, വെബ്‌സീരീസ്, സീരിയലുകള്‍ എന്നിവയുടെ ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഇതിനു പിന്നാലെ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് സീരിയലുകളുടെയും ഷോകളുടെയുമെല്ലാം ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീളാന്‍ ഇടയാക്കും. ഷൂട്ട് ചെയ്‌ത  എപ്പിസോഡുകള്‍ കഴിഞ്ഞാല്‍ ഏപ്രില്‍ ആദ്യ ആഴ്ച്ചയോടെ എല്ലാ സീരിയലുകളുടെയും സംപ്രേഷണം നിലയ്ക്കും. ഈ സമയത്ത് പഴയ എപ്പിസോഡുകള്‍ റീ ടെലികാസ്റ്റ് ചെയ്യാനാണ് തീരുമാനമെന്നാണ് ചാനൽ വക്താക്കൾ പറയുന്നത്. രാജ്യത്ത് ലോക്ക് ഡൗണിന് പിന്നാലെ രാമായണവും മഹാഭാരതവും ദൂരദര്‍ശന്‍ സംപ്രേക്ഷണം ആരംഭിച്ചിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: