www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അസ്വസ്ഥതയുമായി ആശുപത്രിയെത്തിയ പെൺകുട്ടി ഗർഭിണി; ഉത്തരവാദിയായ പിതാവ് അറസ്റ്റിൽ

Share it:

ഇടുക്കി: ശാരീരീക അസ്വസ്ഥതകളുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗർഭത്തിന് ഉത്തരവാദിയായ പെൺകുട്ടിയുടെ പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. തൂക്കുപാലത്തെ ആശുപത്രിയിലാണ് പെൺകുട്ടി എത്തിയത്. തളർച്ചയും ക്ഷീണവും തോന്നിയതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. 

തുടർന്ന് പെൺകുട്ടിയെ പരിശോധിച്ച ഡോക്‌ടർ ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടപടിയെടുത്ത പൊലീസ് നടത്തിയ കൗൺസിലിങ്ങിലാണ് ഗർഭത്തിന് ഉത്തരവാദി തന്‍റെ പിതാവാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. 

തുടർന്ന് പെൺകുട്ടിയുടെ പിതാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ എത്തുന്നതുവരെ പെൺകുട്ടി ഗർഭിണിയാണെന്ന് ബന്ധുക്കളും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ഡിസംബറിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. (നിയമ പ്രശ്നമുള്ളതിനാൽ പ്രതിയുടെപേര് നൽകാൻ കഴിയില്ല) 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Post A Comment: