www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

നടൻ പൃഥ്‌വിരാജും സംഘവും ജോർദാനിൽ കുടുങ്ങി; ഒപ്പമുണ്ടായിരുന്ന ഒമാൻ നടൻ ക്വാറന്‍റീനിൽ

Share it:

ജോർദാൻ: പുതിയ ചിത്രമായ ആട് ജീവിതത്തിന്‍റെ ചിത്രീകരണത്തിനായി ജോർദാനിലെത്തിയ നടൻ പൃഥ്‌വിരാജും സംഘവും ഇവിടെ കുടുങ്ങിയതായി റിപ്പോർട്ട്. വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് സംഘം കുടുങ്ങിയത്. കൊറോണ വ്യാപകമായ സാഹചര്യത്തിലാണ് ജോർദാനിൽ വിമാന സർവീസുകൾ റദ്ദാക്കിയത്. പൃഥ്വിരാജ് ഉൾപ്പെടെ സിനിമാ സംഘം സുരക്ഷിതരാണെന്നാണ് വിവരം. മാർച്ച് ആദ്യ ആഴ്ചയാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. 

അതേസമയം, കൊവിഡ് 19 രോഗത്തിന്‍റെ മുൻകരുതൽ നടപടിയുടെ ഭാഗമായി ‘ആടുജീവിത’ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി ഹോം ക്വാറന്‍റീനിലാണെന്ന റിപ്പോർട്ട് പുറത്തുവന്നു. ജോർദാനിലെ ഹോട്ടലിലാണ് ഇദ്ദേഹം ക്വാറന്‍റീനിൽ കഴിയുന്നത്. ജോർദാനിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. മുപ്പതോളം പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വിനോദ സഞ്ചാരികളും ഇതിൽ ഉൾപ്പെടുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: