www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മഞ്ജു വാര്യർ അഞ്ച് ലക്ഷം നൽകിയപ്പോൾ പത്ത് ലക്ഷം നൽകി മോഹൻലാൽ

Share it:

കൊച്ചി: കോവിഡ് ഉയർത്തിയ പ്രതിസന്ധി പരിഹരിക്കാൻ മോഹൻലാലും മഞ്ജു വാര്യരും. സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി സാങ്കേതിക വിദ്ധക്തരുടെ കൂട്ടായ്‌മയായ ഫെഫ്‍കെ മുന്നോട്ടു വച്ച പദ്ധതിയിലേക്ക് മോഹന്‍ലാല്‍ 10 ലക്ഷം രൂപയും മഞ്ജു അഞ്ചു ലക്ഷം രൂപയും നല്‍കി. തെലുങ്ക് നടന്‍ അല്ലു അര്‍ജുനും സഹായം അറിയിച്ചിട്ടുണ്ട്. ''സിനിമയിലുള്ള ഒരുപാടുപേര്‍ ഈ ഘട്ടത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ സഹായവുമായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ'' -മഞ്ജു വാരിയര്‍ പറഞ്ഞു.

ദിവസവേതനക്കാരായ സിനിമാ പ്രവര്‍ത്തകര്‍ക്ക് വരും മാസങ്ങളില്‍ സാമ്പത്തിക സഹായം നല്‍കും. ഏകദേശം അയ്യായിരത്തോളം പേര്‍ക്ക് പ്രയോജനം കിട്ടും. ഷൂട്ടിങ് നിലച്ച ചെറിയ ചിത്രങ്ങളില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്‌തിരുന്ന സാങ്കേതിക പ്രവര്‍ത്തരെയും പദ്ധതിയില്‍പ്പെടുത്തും. അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കാന്‍ ഫെഫ്‍കെയിലെ 19 സംഘടനാ ഭാരവാഹികളോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

കൊറോണ ശമിച്ചാലും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തല്‍. കുടുംബാംഗങ്ങളുടെ എണ്ണവും സാമ്പത്തിക ഭദ്രതയും അടിസ്ഥാനമാക്കിയായിരിക്കും തുക നിശ്ചയിക്കുക. ഇതിനുള്ള സാമ്പത്തിക സമാഹരണത്തിന് തുടക്കമായി. അംഗ സംഘടനകളുടെ വെല്‍ഫയര്‍ കമ്മിറ്റികള്‍ തുക നല്‍കും. ഇതു കൂടാതെ ഫെഫ്‍കെയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ തങ്ങളാല്‍ കഴിയുന്ന വിഹിതം നല്‍കും.

ഫെഫ്ക്കയ്ക്ക് വെളിയിലുള്ള നടീ നടന്മാര്‍, നിര്‍മാതാക്കള്‍, തിയേറ്ററുടമകള്‍ എന്നിവരോട് സഹായം അഭ്യര്‍ഥിക്കുമെന്നും ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഫെഫ്ക്കയുടെ ഡ്രൈവേഴ്‌സ് യൂണിയനു കീഴില്‍ 400 വാഹനങ്ങളുണ്ട്. ഈ വാഹനങ്ങളെയും ഡ്രൈവര്‍മാരെയും സന്നദ്ധ പ്രവര്‍ത്തനത്തിന് വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: