മലയാളികളുടെ പ്രിയ നായിക നിഖില വിമൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്. ഗ്രേ നിറത്തിലുള്ള സാരിയും ഫുൾ സ്ലീവ് ബ്ലൌസുമണിഞ്ഞാണ് താരം പുതിയ ചിത്രത്തിനായി പോസ് ചെയ്‌തിരിക്കുന്നത്. ആൻ്റിക് മോഡലിലുള്ള ബ്ലാക്ക് മെറ്റലു കൊണ്ട് നിർമ്മിച്ച ഹെവി ഓർൺമെൻസും അണിഞ്ഞാണ് താരം ചിത്രത്തിനായി പോസ് ചെയ്‌തിരിക്കുന്നത്.
ചിത്രത്തിന് കമൻ്റുകളുമായി നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തെ പ്രകീർത്തിച്ചു കൊണ്ടാണ് ആരാധകരുടെ കമൻ്റ്. ആരാധകരെ കൂടാതെ നിരവധി താരങ്ങളും ചിത്രത്തിന് കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. തൻവി റാമുൾപ്പെടെയുള്ള താരങ്ങളാണ് ചിത്രത്തിന് കമൻ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാഗ്യദേവത സിനിമയിലൂടെയാണ് നിഖില വിമൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. "ലവ് 24*7" എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിൽ നായികാ പദവിലേക്കെത്തി. ഇപ്പോൾ താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത "ഞാൻ പ്രകാശൻ" എന്ന സിനിമയിലെ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തതോടെ നിഖിലയ്ക്ക് കൂടുതൽ ആരാധകരെ ലഭിച്ചത്. മലയാളത്തിൽ ഒരുപിടി ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നിഖില ഇപ്പോൾ തമിഴകത്തും സുപരിചിതയാണ്. ജീത്തു ജോസെഫിന്റെ തമിഴ് ചിത്രമായ "തമ്പി" എന്ന ചിത്രത്തിലെ കാർത്തിയുടെ നായികയായി ആണ് നിഖില തമിഴിൽ അരങ്ങേറ്റം കുറിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: