www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂംബൈയിലെ ചേരികൾ കോവിഡ് ഭീതിയിൽ; 50,000 പേർ നിരീക്ഷണത്തിൽ

Share it:
മുംബൈ: സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു വാർത്ത. മുംബൈയിലെ ചേരിയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ 50,000 പേർ നിരീക്ഷണത്തിലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ചുവരുന്നതിനിടെയാണ് മുംബൈയിൽ നിന്നും ശുഭകരമല്ലാത്ത വാർത്ത പുറത്തു വരുന്നത്. മുംബൈ സെൻട്രൽ ചേരിയിൽ താമസിക്കുന്ന വീട്ടു ജോലിക്കാരിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഇവർ താമസിക്കുന്ന ചേരിയിൽ മാത്രം 23,000 പേരാണുള്ളത്. ഇവർക്ക് സമ്പർക്ക വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈയിലെ ചേരികളിലെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഒരാഴ്ചയ്ക്കിടെയാണ് നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നാലുചേരികളിലെ അമ്പതിനായിരത്തോളം ആളുകളെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരും മറ്റ് രണ്ടുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ആണ്.

20000 ത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ് മുംബൈയിലെ ഓരോ ചേരികളും. ഇവിടങ്ങളിലെ ഒരു വീട് വളരെ ചുരുങ്ങിയ ചതുരശ്ര മീറ്ററിലുളളതാണ്. ഈ സാഹചര്യത്തില്‍ ആളുകളെ എങ്ങനെ സുരക്ഷിതമായി പാര്‍പ്പിക്കുമെന്നത് സര്‍ക്കാറിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: