www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

സ്വവർഗ രതിക്ക് നിർബന്ധം; സുഹൃത്തിനെ കൊന്ന് കത്തിച്ചു

Share it:

പൂനൈ: കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. യുപി സ്വദേശി രാമിലാൽ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് ബന്ദുനിരഞ്ജനാണ് കൊല്ലപ്പെട്ടത്. ഇരുവരും കൂട്ടുകാരായിരുന്നു. കൊല്ലപ്പെട്ട നിരഞ്ജന്‍റെ ശാരീരിക ഉപദ്രവം സഹിക്കവയ്യാതെയാണ് കൊല നടത്തിയതെന്ന് രാമിലാൽ മൊഴി നൽകി. കൊല നടത്തിയ സ്ഥലത്തു നിന്നും ലഭിച്ച ആശുപത്രി കുറിപ്പടിയാണ് കേസിൽ നിർണായക തെളിവായത്. 

കൊല്ലപ്പെട്ടത് നിരഞ്ജനാണെന്ന് തെളിഞ്ഞതോടെ ഇയാളുടെ അടുത്ത സുഹൃത്തായ രാമിലാൻ സിങ്ങിനെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റംസമ്മതിച്ചത്. അടുത്ത സുഹൃത്തായ നിരഞ്ജൻ തന്നെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. സ്വവർഗ അനുരാഗിയായിരുന്നു ഇയാൾ. അതിക്രമം പരിധിവിട്ടതോടെയാണ് കൊല്ലാൻ പദ്ധതിയിട്ടത്. തുടർന്ന് സമീപത്തെ വിജനമായ ഒരു കുന്നിന്‍റെ മുകളിലേക്ക് നിരഞ്ജനുമായി രാമിലാൻ  പോയി. ഇവിടെവെച്ച് ആദ്യം തലയിൽ  കല്ലുകൊണ്ട് ഇടിച്ചു. പിന്നാലെ ബിയർ കുപ്പി കൊണ്ട് ദേഹമാസകലം കുത്തി. മരണം ഉറപ്പിച്ചശേഷം മൃതദേഹം കത്തിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Post A Comment: