www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കോവിഡ് പരത്താൻ ആഹ്വാനം; ബാംഗ്ലൂരിൽ ടെക്കി യുവാവ് അറസ്റ്റിൽ

Share it:

ബംഗളൂരു: കോവിഡിനെ തുരത്താൻ രാജ്യം ലോക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ രോഗം പരത്താൻ ആഹ്വാനം ചെയ്ത ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ. ഇന്‍ഫോസിസിലെ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദിനെ (25) ബംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. 

മുൻകരുതലില്ലാതെ പുറത്തുപോയി പരസ്യമായി തുമ്മി കോവിഡ് 19 ബോധപൂർവം പടർത്താനായിരുന്നു ഇയാളുടെ ആഹ്വാനം. ഇയാളെ ഇൻഫോസിസ് പിരിച്ചു വിട്ടിരുന്നു.  ‘നമുക്ക് കൈകോര്‍ക്കാം, പുറത്തുപോയി പരസ്യമായി വായ തുറന്ന് തുമ്മാം, വൈറസ് പടര്‍ത്താം’ എന്ന വിചിത്ര സന്ദേശത്തിനെതിരെ വൻ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. 

കോവിഡ് 19 നെ പ്രതിരോധിക്കാൻ രാജ്യം സമ്പൂർണമായി അടച്ചിട്ട അവസരത്തിൽ ഇത്തരത്തിലുള്ള പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇൻഫോസിസ് വ്യക്തമാക്കിയിരുന്നു. മുജീബിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ജോയിന്‍റ് കമ്മിഷണര്‍ സന്ദീപ് പട്ടീല്‍ അറിയിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

National

Post A Comment: