www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇഎംഐ അടവിന്‍റെ തിയതി നീട്ടണം; ലോക് ഡൗണിൽ നടപ്പാക്കേണ്ട 10 നിർദേശങ്ങളുമായി ചിദംബരം

Share it:

ന്യൂഡല്‍ഹി: രാജ്യം ലോക് ഡൗണിൽ അകപ്പെട്ടിരിക്കുമ്പോൾ സർക്കാർ ഏർപ്പെടുത്തേണ്ട അടിയന്തിര സഹായം എന്തൊക്കെയാണെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി പി. ചിദംബരം. 10 നിർദേശങ്ങളാണ് അദ്ദേഹം കേന്ദ്ര സർക്കാരിനു മുന്നിൽ വച്ചിരിക്കുന്നത്.

ഇഎംഐ അടവിന്‍റെ തീയതി ജൂണ്‍ 30 വരെ നീട്ടാന്‍ എല്ലാ ബാങ്കുകളോടും നിര്‍ദ്ദേശിക്കുക. 

പാവപ്പെട്ടവര്‍ക്ക് എത്രയും പെട്ടന്ന് ഭക്ഷണവും  പണവും ലഭ്യമാക്കണം. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന തുക ഇരട്ടിയാക്കണം. അധിക തുക എത്രെയും പെട്ടെന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപികണം.

കുടികിടപ്പുകാരായ കര്‍ഷകര്‍ക്ക് 12,000 രൂപ രണ്ടു ഘട്ടമായി നല്‍കണം. എംജിഎന്‍ആര്‍ജിഎ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മൂവായിരം രൂപ നല്‍കണം. നഗരത്തിലെ പാവപ്പെട്ട ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് ആറായിരം രൂപം കൈമാറ്റം ചെയ്‌തു കൊടുക്കണം.

ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും 10 കിലോ അരിയോ ഗോതമ്പോ സൗജന്യമായി അടുത്ത 21 ദിവസത്തിനുള്ളില്‍ ഒറ്റത്തവണ നല്‍കണം, ഹോം ഡെലിവറിക്ക് ക്രമീകരിക്കുകയും വേണം.

രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലുടമകളോടും നിലവിലെ തൊഴില്‍ സാഹചര്യങ്ങളും വേതനവും അതേപടി നിലനിര്‍ത്താനും സര്‍ക്കാര്‍ ആവശ്യപ്പെടണം. രജിസ്റ്റര്‍ ചെയ്‌ത എല്ലാ തൊഴിലുടമകളോടും നിലവിലെ തൊഴില്‍ സാഹചര്യങ്ങളും വേതനവും അതേപടി നിലനിര്‍ത്താനും സര്‍ക്കാര്‍ ആവശ്യപ്പെടണം. അങ്ങനെ ചെയ്യുന്ന തൊഴിലുടമകള്‍ക്ക് അവര്‍ വേതനം നല്‍കി 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ആ തുക തിരികെ നല്‍കുമെന്ന് ഉറപ്പുനല്‍കണം. 

എല്ലാ വാര്‍ഡുകളിലും അല്ലെങ്കില്‍ ബ്ലോക്കുകളിലും സര്‍ക്കാര്‍ രജിസ്റ്റര്‍ ആരംഭിക്കണം. ലിസ്റ്റു ചെയ്തിട്ടുള്ള ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് കീഴില്‍ പ്രതിഫലം ലഭിക്കാത്തവരോട് അവരുടെ പേര്, വിലാസം, ആധാര്‍ അവിടെ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടണം. തെരുവില്‍ താമസിക്കുന്നവരും നിരാലംബരുമായവരാണ് ഈ വിഭാഗത്തില്‍ പെടുക. പരിശോധനകള്‍ക്ക് ശേഷം അവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത് 3000 രൂപ കൈമാറണം. നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടണം. 

ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ എല്ലാ ഉപഭോഗ വസ്‌തുക്കളുടെയും ജി എസ് ടി നിരക്ക് അഞ്ച് ശതമാനം കുറയ്ക്കുക.  സാഹചര്യം മാറുന്നതിനനുസരിച്ച് കൂടുതല്‍ പണം കൈമാറ്റം നടത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വിലയിരുത്തല്‍ നടത്തണമെന്നും ചിദംബരം പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: