www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് വൈറസിന് പ്രിയം പുകവലിക്കാരെ

Share it:

തിരുവനന്തപുരം: പുകവലിശീലമുള്ളവരിൽ കോവിഡ് രോഗം കൂടുതലായി പടരുമെന്ന് ആരോഗ്യ വിദഗ്‌ദർ. പുകവലിക്കാരുടെ ശ്വാസകോശത്തിനു പൊതുവേ ആരോഗ്യം കുറവയിരിക്കും. ന്യൂമോണിയ പോലെയുള്ള രോഗം ബാധിച്ചാല്‍ ശ്വാസതടസ സാധ്യത ഏറെയാണ്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഇതു സംബന്ധിച്ച്‌ ഫെബ്രുവരിയില്‍ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

ചൈനയില്‍ രോഗം ബാധിച്ച 1,099 പേരിലാണ് പഠനം നടത്തിയത്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിച്ച 173 പേരില്‍ 16.9 ശതമാനവും പുകവലിക്കാരാണ്. 5.2 ശതമാനം പേര്‍ മുന്‍പു പുകവലിച്ചവരും.

ഗുരുതരമല്ലെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്ന മറ്റുള്ളവരില്‍ 11.8 ശതമാനം പേര്‍ സ്ഥിരമായി പുകവലിക്കുന്നവരും 1.3 ശതമാനം മുന്‍പു പുകവലിച്ചവരുമായിരുന്നു. കൊറോണയെ തടയാന്‍ പുകവലി ഒഴിവാക്കുന്നതാണ് നല്ലതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: