ഉഡുപ്പി: കോവിഡ് വൈറസ് ബാധിച്ചെന്ന് സംശയിച്ച ഗൃഹനാഥൻ തൂങ്ങി മരിച്ചു. കര്‍ണാടക ഉഡുപ്പി സ്വദേശിയാണ് കൊറോണ ബാധിച്ചുവെന്ന ഭയത്താൽ വീടിനു മുന്നിലെ മരത്തിൽ തൂങ്ങി മരിച്ചത്. താൻ കൊറോണ ബാധിതനാണെന്നാണ് ആത്മഹത്യകുറിപ്പിൽ ഇയാൾ പറയുന്നത്. അതുകൊണ്ട് തന്നെ വീട്ടിലെ എല്ലാവരും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കോവിഡ് സംശയിച്ച് ക്വാറന്‍റൈൻ നിർദേശിച്ച ആളുകളുടെ കൂട്ടത്തിൽ ഇയാളുടെ പേരുണ്ടായിരുന്നില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ഇയാളുടെ ശരീരത്തിൽ നിന്ന് സ്രവം ശേഖരിച്ച് കൊറോണ വൈറസ് ടെസ്റ്റ് നടത്തുമെന്ന് അറിയിച്ച പൊലീസ് മൃതേദഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: