www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഐ.പി.എല്‍ ഒക്​ടോബറില്‍ നടത്താനൊരുങ്ങി ബി.സി.സി.ഐ

Share it:

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്‍റ് ഒക്​ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താനുള്ള നീക്കവുമായി ബി.സി.സി.ഐ. ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചില്ലെങ്കിലും ഇതിനുള്ള ചര്‍ച്ചകള്‍ ബി.സി.സി.ഐ ആരംഭിച്ചുവെന്ന്​ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്​ ചെയ്​തു.

ഒക്​ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ട്വന്‍റി 20 ലോകകപ്പ്​ നടത്താന്‍ ഐ.സി.സി നേരത്തെ നിശ്​ചയിച്ചിരുന്നു. ഓസ്​ട്രേലിയയിലായിരുന്നു ടൂർണമെന്‍റ് നടത്താന്‍ തീരുമാനിച്ചിരുന്നത്​. ​എന്നാല്‍, കോവിഡ്​ ബാധയുടെ പശ്​ചാത്തലത്തില്‍ വിസകള്‍ക്ക്​ നിയ​ന്ത്രണം ഏര്‍പ്പെടുത്താന്‍ ആസ്​ട്രേലിയ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വരുന്നുണ്ട്​. വിസാ നിയന്ത്രണം വന്നാല്‍ ഐ.സി.സിക്ക്​ ടൂർണമെന്റ് മാറ്റേണ്ടതായി വരും. ഈ സമയത്ത്​ ഐ.പി.എല്‍ നടത്താമെന്നാണ്​ ബി.സി.സി.ഐയുടെ കണക്ക്​ കൂട്ടല്‍.

ഏപ്രില്‍ 15 മുതല്‍ ഐ.പി.എല്‍ നടത്താനാണ്​ ബി.സി.സി.ഐ നിശ്​ചയിച്ചിരിക്കുന്നത്​. കോവിഡ്​ 19 വൈറസ്​ ബാധയെ തുടര്‍ന്ന്​ ഏപ്രില്‍ 14 വരെ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഐ.പി.എല്ലിനായി മുന്നൊരുക്കങ്ങളൊന്നും ബി.സി.സി.ഐ നടത്തിയിട്ടില്ല.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

sports

Post A Comment: