www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കഴുമരത്തിലേക്ക് അടുത്തതോടെ കാലുകൾ വിറച്ചു; കൊല്ലരുതെന്ന് കേണു; നിർഭയ കേസ് പ്രതികളുടെ അവസാന നിമിഷം

Share it:

ന്യൂഡൽഹി: ക്രൂരമായ പീഡനവും കൊലപാതകവും നടത്തിയിട്ടും പൊലീസ് ഉദ്യോഗസ്ഥരോട് പോലും തട്ടിക്കയറുന്നതായിരുന്നു നിർഭയ കേസിലെ പ്രതികളുടെ സ്വഭാവം. എന്നാൽ ഇന്നലെ പുലർച്ചെ തൂക്കു മരത്തിലേക്ക് നടന്നപ്പോൾ സർവ ധൈര്യവും ചോർന്ന പ്രതികൾ പ്രാണനായി കേണെന്നാണ് ജലിയിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട്. അന്ത്യാഭിലാഷം പോലും പറയാൻ നാല് പേരും കൂട്ടാക്കിയില്ല. അർധ രാത്രി വരെ നടന്ന നിയമ പോരാട്ടത്തിൽ വധശിക്ഷ റദ്ദാക്കപ്പെടുമെന്നായിരുന്നു പ്രതികളുടെ പ്രതീക്ഷ. കോടതിയിൽ വാദം നടക്കുമ്പോൾ നാല് പേരും ജലിയിൽ ഉറങ്ങാതിരുന്നു. 

വിധിയിൽ മാറ്റമില്ലെന്ന് അറിഞ്ഞതോടെ മാനസികമായി തകർന്നു. മുകേഷ് കുമാർ സിങ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവരോട് ജയിൽ അധികൃതർ തന്നൊയണ് തൂക്കു കയറിലേക്ക് പോകാൻ തയാറായിക്കോളാൻ പറഞ്ഞത്. 

ശിക്ഷ നടപ്പാക്കുന്നതിനു മുൻപു പ്രതികളെ കുളിപ്പിക്കാറുണ്ട്. എന്നാൽ ഇവർ അതിനു വിസമ്മതിച്ചുവെന്നാണു വിവരം. പ്രഭാത ഭക്ഷണവും കഴിച്ചില്ല. മൂന്നു പേർ വസ്ത്രവും മാറ്റിയില്ല. അവസാന സമയം അടുത്തതോടെ തന്‍റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന മോഹം മുകേഷ് സിങ് പറഞ്ഞു. താൻ വരച്ച ചിത്രങ്ങൾ ജയിൽ സൂപ്രണ്ടിനു കൈമാറണമെന്നായിരുന്നു അക്ഷയ് കുമാർ സിങ്ങിന്‍റെ ആവശ്യം. സെല്ലിലെ ഹനുമാൻ ചാലീസയുടെ പകർപ്പു കുടുംബാംഗങ്ങൾക്കു നൽകണമെന്നും അഭ്യർഥിച്ചു.പവൻ, അക്ഷയ്, വിനയ് എന്നിവർ ജയിലിൽ ജോലി ചെയ്തു സമ്പാദിച്ച 1.3 ലക്ഷം രൂപ കുടുംബത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ടു. മുകേഷ് ജയി‌ലിൽ കഴിഞ്ഞ ഏഴ് വർഷവും ജോലി ചെയ്തിരുന്നില്ല. വിനയ് ശർമയും മുകേഷ് സിങ്ങും വ്യാഴാഴ്ച രാത്രി റൊട്ടി, പരിപ്പ്, ചോറ്, പച്ചക്കറികൾ എ‌ന്നിവ ഉൾപ്പെട്ട അത്താഴം കഴിച്ചു. 

വൈകിട്ടു ചായ കുടിച്ച ശേഷം അക്ഷയ് കുമാർ ഒന്നും കഴിച്ചില്ല. ഇവരിലൊരാൾ മറ്റൊരാളെ കാണണമെന്ന ആവശ്യം അനുവദിച്ചില്ല. കഴുമരത്തിലേക്കു നട‌ത്തുമ്പോൾ അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചു. എന്നാൽ ജയിൽ അ‌ധികൃതർ ഇവരെ നിയന്ത്രിച്ചു. തന്നെ കൊല്ലരുതെന്നു വിനയ് വീണ്ടും അഭ്യർഥിച്ചു. നേരത്തേ ശിക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്തു ഇയാൾ തളർന്നു വീണിരുന്നു. മുകേഷാവട്ടെ നിശബ്ദനായിരുന്നു. ശിക്ഷ നടപ്പാക്കുന്നതിനു തൊട്ടു മുൻപു മുകേഷ് ജയിൽ അധി‌കൃതരോടു മാ‌പ്പു പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: