www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

റെയിൽവെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാകും; നിർണായക നീക്കത്തിന് റെയിൽവെ

Share it:

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി റെയിൽവെയും സജ്ജമാകുന്നു. ട്രെയിനുകളിൽ ഐസൊലേഷൻ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ആരംഭിക്കുന്നത്. ഇതിനൊപ്പം വെന്‍റിലേറ്ററുകൾ നിർമിക്കാനും തീരുമാനമുണ്ട്.

കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിക്കാണ് കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്. ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിക്കാണ് വെന്‍റിലേറ്ററുകൾ നിർമിക്കാനുള്ള ചുമതല. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രി പിയൂഷ് ഗോയലും റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവും നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇതു സംബന്ധിച്ച നിർദേശമുണ്ടായത്.

നിലവിലുള്ള നോൺ എസി കോച്ചാണ് കപൂർത്തലയിലെ ഫാക്ടറിയിൽ ആദ്യമായി ഐസൊലേഷൻ വാർഡായി മാറുന്നത്. ഇതിനുള്ള രൂപരേഖ തയാറായി കഴി‍ഞ്ഞു. എത്ര രോഗികളെ ഉൾകൊള്ളാൻ ആകും എന്നതടക്കം ഉള്ള തീരുമാനങ്ങൾ ഉടനുണ്ടാകും. ഡിസൈന് അന്തിമരൂപം നൽകി കഴിഞ്ഞാൽ വൈകാതെ തന്നെ ഐസൊലേഷൻ വാർഡ് തയാറാകും.

അതേ സമയം, വെന്‍റിലേറ്റർ നിർമാണമാണ് റെയിൽവേക്ക് മുന്നിലുള്ള കനത്ത വെല്ലുവിളി. ചെന്നൈയിലെ ഫാക്ടറിയിൽ ഒരു മാതൃക ഉണ്ടാക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. നിലവിലുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആധുനികമായ വെന്റിലേറ്റർ നിർമിക്കുന്നതിനുള്ള പരിശ്രമം തുടരുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: