www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1906) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഡെൽഹിയിൽ മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെട്ട സംഭവം; പിന്നിൽ പ്രണയ നൈരാശ്യം; കാമുകന്‍റെ സുഹൃത്ത് ഒളിവിൽ

Share it:

ന്യൂഡല്‍ഹി: അപ്പാർട്ട്മെന്‍റിൽ താമസിച്ചിരുന്ന മലയാളി അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിൽ മകളുടെ കാമുകൻ അറസ്റ്റിൽ. ഇയാളുടെ സഹായിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കൊച്ചി സ്വദേശിനി സുമിത വത്സ്യ (45), മകള്‍ സ്മൃത വത്സ്യ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. അശോക് നഗറിലെ വസുന്ധര എന്‍ക്ലേവിലെ ഫ്‌ലാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരി ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു പൊലീസ് വിവരം അറിയിക്കുകയായിരുന്നു. 

സ്മൃതയുടെ സുഹൃത്ത് വിനയ്യും സഹായിയുമാണ് കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു. വിനയ്യെ ജയ്പുരിനു സമീപത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. സഹായിക്കായി തിരച്ചില്‍ തുടരുകയാണ്. സ്മൃയും വിനയും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെങ്കിലും അടുത്തിടെ ഇരുവരും തമ്മിൽ പിരിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. 

ഭര്‍ത്താവിന്‍റെ മരണ ശേഷം സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ സുമിതയും മകള്‍ സ്മൃതയും ഫ്‌ലാറ്റില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച ഫ്‌ലാറ്റില്‍ എത്തിയ വിനയ്യും സഹായിയും സുമിതയെയും സ്മൃതയെയും കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം സുമിതയുടെ കാറിലാണ് ഇരുവരും രക്ഷപ്പെട്ടത്. എന്നാല്‍ കാര്‍ ഫ്‌ലാറ്റിനു സമീപത്തെ ബാരിക്കേഡില്‍ ഇടിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സി.സി. ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിനയെ അറസ്റ്റ് ചെയ്തത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light