www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോറോണ ഭീതിക്കിടെ നടി അമലപോളിന്‍റെ വിവാഹം

Share it:

മുംബൈ: രാജ്യം കോവിഡ് ഭീതിയിലായിരിക്കെ നടി അമലപോളിന്‍റെ വിവാഹ വാർത്തയാണ് സിനിമാ ലോകത്തു നിന്നും പുറത്തു വരുന്നത്. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗാണ് വരന്‍. ഭവ്‌നിന്ദര്‍ ആണ് വിവാഹം നടന്നെന്ന സൂചന നൽകി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങൾ പങ്കുവച്ചത്. ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയുള്ള ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പരമ്പരാഗത രാജസ്ഥാനി വേഷത്തിലാണ് വധൂവരന്മാർ. ആരാധകരും സുഹൃത്തുക്കളുമായ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്. 

ആടൈ എന്ന സിനിമയുടെ പ്രമോഷനിടെ തന്‍റെ ഒരു സുഹൃത്തിനെ കുറിച്ച് അമല തുറന്നു പറഞ്ഞിരുന്നു. തനിക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്‍റെ ജോലിയും കരിയറും ഉപേക്ഷിച്ചെന്നും അമല പറഞ്ഞിരുന്നു. എന്നാൽ ആ സുഹൃത്ത് ആരാണെന്ന് അന്നു വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതിനു പിന്നാലെ ഭവ്നിന്ദറുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. 

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളുമുണ്ടായി. ഇതിനിടെയാണ് അമലപോളിന്‍റെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ ചിത്രങ്ങൾ പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

Post A Comment: