കട്ടപ്പന: മാര്‍ക്കറ്റില്‍ നിത്യ ഉപയോഗസാധനങ്ങള്‍ വാങ്ങാന്‍ വരുന്ന ഉപഭോക്താക്കള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അറിയിച്ചു. എല്ലാ ദിവസവും രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ നിത്യോപയോഗ സാധനങ്ങളും, മുന്നുകളും വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അനാവശ്യ തിരക്ക് സ്യഷ്ടിച്ചാല്‍ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിഫലമാകും.
കച്ചവടക്കാര്‍ സമയക്രമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്യകാപരമാണ്. നിത്യോപയോഗ സാധനങ്ങളുടെ ഗണത്തില്‍പ്പെടാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ കടകള്‍ തുറക്കുന്നത് നിര്‍ഭാഗ്യകരമാണ്.
അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുന്‍സിപ്പാലിറ്റിയും പൊലീസും നിര്‍ബ്ബന്ധിതമാകും. നിത്യോപയോഗസാധനങ്ങള്‍ വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കള്‍ നിശ്ചിത അകലത്തില്‍ ക്യൂ നിന്ന് സാധനങ്ങള്‍ വാങ്ങുകയും വ്യാപാര സ്ഥാപനങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന സോപ്പും വെളളവും അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: