www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത് നാത്തൂനോട് പ്രതികാരം ചെയ്യാൻ; യുവതിക്ക് ജീവപര്യന്തം ശിക്ഷ

Share it:

കണ്ണൂർ: നാത്തൂനോട് പ്രതികാരം ചെയ്യാൻ ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊന്ന യുവതിക്ക് ജീവപര്യന്തം തടവും പിഴയും. തലശേരി ചമ്പാട് നൗഷാദ് നിവാസിൽ നിയാസിന്‍റെ ഭാര്യ നയീമയാണ് പ്രതി. ഭർതൃ സഹോദരിയായ നിസാനിയുടെ മകൻ അദ്നാനെയാണ് നയീമ കൊലപ്പെടുത്തിയത്. 2011 സെപ്റ്റംബർ 17നാണ് കേസിനാസ്പദമായ സംഭവം. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരനെ നയീമ അടുത്തുള്ള കിണറ്റിലെറിയുകയായിരുന്നു. 

ഭർതൃ സഹോദരിയോടുള്ള വൈരാഗ്യം തീർക്കാനായിരുന്നു ഈ ക്രൂരകൃത്യം. കേസ് അന്വേഷിച്ച പാനൂർ പൊലീസിന് നയീമയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ വീണ്ടും ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. 

അയൽവാസികളുൾപ്പെടെ സാക്ഷികളെ വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചാണ് കുറ്റം തെളിയിച്ചത്. ഇതോടടെ നയീമ കുറ്റക്കാരിയെന്ന് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Crime

Post A Comment: