www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പത്ത് മാസം പ്രായമുള്ള കുട്ടിക്കും മലയാളി ഡോക്‌ടർക്കും കോവിഡ്; തമിഴ്നാട്ടിൽ സ്ഥിതി മാറുന്നു

Share it:

ചെന്നൈ: കേരളത്തിനൊപ്പം തമിഴ്നാട്ടിലും കോവിഡ് കൂടുതൽ ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്ന് പത്ത് വയസുള്ള കുട്ടിക്കുൾപ്പെടെ തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ ഡോക്‌ടർ 10 മാസം പ്രായമായ മകന്‍, ഡോക്ടറുടെ അമ്മ എന്നിവര്‍ക്കും ഇവരുടെ വീട്ടില്‍ ജോലിക്കുനിന്ന സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 29കാരിയാണ് ഡോക്‌ടർ. അമ്മക്ക് 58 വയസുണ്ട്. 51 വയസാണ് വീട്ടുജോലിക്കാരിയുടെ പ്രായം. റെയില്‍വേയുടെ ആശുപത്രിയിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്.

ഇവരെ കോയമ്പത്തൂര്‍ ഇ.എസ്.ഐ. ആശുപത്രിയില്‍നിന്ന് ഈറോട് പെരുംതുറൈ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മാര്‍ച്ച്‌ 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍ ഇന്നലെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പലചരക്ക് കടകള്‍ ഉള്‍പ്പടെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: