www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇന്ത്യയിൽ 60 ശതമാനം ആളുകളിലേക്കും കൊറോണ പകരും; മുന്നറിയിപ്പുമായി ലക്ഷ്മി നാരായണൻ

Share it:


ന്യൂഡെൽഹി: ലോകത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന അടുത്ത കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് സൂചന. പ്രമുക എപ്പിഡമിയോളജിസ്റ്റും സാമ്പത്തിക വിദഗ്‌ദനുമായ രമണൻ ലക്ഷ്മി നാരായണനാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നത്. ദി വയറിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ജനതയുടെ 60 ശതമാനത്തോളം ആളുകൾക്ക് വൈറസ് ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 12 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യഘട്ടത്തിൽ സാഹചര്യത്തിന്‍റെ ഗൗരവം തിരിച്ചറിയാൻ വൈകിയതായി ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു. അപ്പോൾ അവിടെ തിരിച്ചറിയപ്പെടാത്ത 1500 കൊറോണ കേസുകൾ  ഉണ്ടായിരുന്നു. 

ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യം ഇതിന് സമാനമാണ്. ഇന്ത്യയിലെ അവസ്ഥ വെച്ച് ഇപ്പോൾ ഇവിടെ തിരിച്ചറിയപ്പെടാത്ത 10,000ൽ അധികം കൊറോണ ബാധിതർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. അമേരിക്കൻ ജനതയുടെ 20-60 ശതമാനത്തെ കൊറോണ വൈറസ് ബാധിക്കുമെന്നാണ് അമേരിക്ക കണക്കാക്കുന്നത്. ആ നിലയ്ക്ക് ഇന്ത്യയിൽ കാര്യങ്ങൾ വളരെ മോശമായിരിക്കും. 

ഇന്ത്യയിലെ 70-80 കോടി ജനങ്ങൾക്ക് വൈറസ് ബാധയുണ്ടായേക്കുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ആശ്വാസകരമായ കാര്യം, ഇതിൽ ബഹുഭൂരിപക്ഷത്തിനും ചെറിയരീതിയിൽ  മാത്രമായിരിക്കും വൈറസ് ബാധയുടെ പ്രത്യാഘാതം ഉണ്ടാവുക എന്നതാണ്. വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഗുരതര രോഗത്തിന് അടിപ്പെടുകയുള്ളൂ. രോഗപരിശോധനയ്ക്കുള്ള സൗകര്യം വർധിപ്പിക്കുകയാണ് ഇന്ത്യ അടിയന്തിരമായി ചെയ്യേണ്ടത്. പ്രതിദിനം പതിനായിരം സാമ്പികളുകൾ പരിശോധിക്കാനുള്ള സൗകര്യം വേണം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: