ബ്രസീൽ സൂപ്പർ താരം റൊണാൾഡീഞ്ഞോ പാരഗ്വായിൽ അറസ്റ്റിൽ. വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചതിനാണ് അറസ്റ്റ്. സഹോദരന്‍ റോബര്‍ട്ടോ ഡി അസിസിനേയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇരുവരുടെയും കൈയില്‍ നിന്ന് പരാഗ്വായി പൗരന്മാരാണെന്നുള്ള പാസ്‌പോര്‍ട്ടാണ് കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച്ച റൊണാള്‍ഡീഞ്ഞോയും സഹോദരനും പരാഗ്വായിലെത്തിയത്. നിലവില്‍ റൊണാള്‍ഡീഞ്ഞോയ്ക്ക് ബ്രസീല്‍ പാസ്‌പോര്‍ട്ടില്ല. 2015 ല്‍ ഗുവയ്ബ തടാകത്തില്‍ അനധികൃത നിര്‍മാണം നടത്തിയതിന് താരത്തിന് കോടതി പിഴശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിഴയൊടുക്കാന്‍ താരം വീഴ് വരുത്തിയതോടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയായിരുന്നു. റൊണാള്‍ഡീന്യോ ബാഴ്‌സലോണ, എ.സി.മിലാന്‍, പി എസ് ജി അടക്കമുള്ള ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: