www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിടിവിട്ടാൽ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 13 ലക്ഷം കടക്കുമെന്ന് പഠനം

Share it:

ന്യൂ​ഡ​ൽ​ഹി: നിയന്ത്രിക്കാനായില്ലെങ്കിൽ മെയ് പകുതിയോടെ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 13ലക്ഷം കടക്കുമെന്ന് റിപ്പോർട്ട്. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഠ​ന സം​ഘ​മാ​യ ‘കോ​വ്​-​ഇ​ൻ​ഡ്​-19’ നടത്തിയ പഠനത്തിലാണ് ഈ സൂചന. നിലവിൽ രാജ്യം സ്വീകരിച്ചിരിക്കുന്ന നടപടികൾ ഉചിതമാണെന്നും പഠനം പറയുന്നു. കോവിഡ് വൻ നാശം വിതച്ച യു.​എ​സ്, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങളെക്കാൾ മു​ൻ​പ​ന്തി​യി​ലാ​ണ്​ ഈ ​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്​​ഥാ​നം. 

യു.​എ​സി​ലെ ജോ​ൺ ഹോ​പ്​​കി​ൻ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ്​ ഈ ​പ​ഠ​ന സം​ഘ​ത്തി​ലു​ള്ള​ത്. വൈറസ് വ്യാപനം രാജ്യത്ത് അതിവേഗമാണെന്നും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇ​ന്ത്യ​യി​ലെ സ​മൂ​ഹ വ്യാ​പ​ന തോ​തിന്‍റെ ആ​ഴം കൃ​ത്യ​മാ​യി അ​ള​ക്കാ​നാ​യി​ട്ടി​ല്ലെന്നും ഇവർ പറയുന്നു. ഇ​ന്ത്യ​യി​ൽ മാ​ർ​ച്ച്​ 16 വ​രെ​യു​ള്ള രോ​ഗ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ പ​ഠ​നം ത​യാ​റാ​ക്കി​യ​ത്. 

ഇ​ന്ത്യ​യി​​ൽ ​എ​ളു​പ്പം രോ​ഗം ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ജ​ന​ങ്ങ​ളു​ള്ള​തും വെ​ല്ലു​വി​ളി​യാ​ണ്. വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്​ ര​ക്ത​സ​മ്മ​ർ​ദം കൂ​ടു​ത​ലാ​ണ്. ഇ​ത്​ കോ​വി​ഡ്​ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണ്. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ വ​ള​രെ കു​റ​ച്ചു​പേ​ർ​ക്കേ​യു​ള്ളൂ എ​ന്ന​തും പ്ര​തി​സ​ന്ധി​യാ​ണ്. നി​ല​വി​ൽ രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള കി​ട​ക്ക​ക​ളു​ടെ തോ​ത്​ ല​ക്ഷം പേ​ർ​ക്ക്​ 70 എ​ണ്ണം മാ​ത്ര​മാ​ണ്​. ഗു​രു​ത​ര​മാ​യി വൈ​റ​സ്​ ബാ​ധ​യേ​റ്റ​വ​ർ​ക്ക്​ ഐ.​സി.​യു സൗ​ക​ര്യം വേ​ണ്ടി​വ​രും. ഇ​തി​ലും അ​പ​ര്യാ​പ്​​ത​ത​യു​ണ്ടാ​കും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: