തിരുവനന്തപുരം: റെയിൽവെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ രണ്ടു വയസുകാരനെ ക്രൂരമായി മർദിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കുമ്പകോണം മാതുലം അഞ്ജലി (28) യാണ് അറസ്റ്റിലായത്. കുട്ടിയുടെ ശരീരത്തിൽ നുള്ളി മുറിവേൽപ്പിച്ചതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ വിശ്രമമുറിയിൽ കുഞ്ഞിനെ നിലത്ത് എറിയുകയും അടിക്കുകയും ചെയ്തപ്പോൾ യാത്രക്കാർ ബഹളം വച്ചതിനെ തുടർന്നാണ് റെയിൽവേ പൊലീസ് സംഭവ സ്ഥലത്തെത്തിയത്.
പാസ്പോർട്ട് അറ്റസ്റ്റ് ചെയ്യുന്നതിനായാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. അഞ്ജലിക്കു രണ്ടാം വിവാഹത്തിൽ ഉണ്ടായ കുട്ടിയാണ് രണ്ടു വയസുകാരൻ. കുട്ടിയുടെ ശരീരത്തിലെ പാടുകൾ കഴിഞ്ഞ ദിവസം കുഞ്ഞ് മണ്ണുവാരി കളിച്ചതിനു അമ്മ നൽകിയ ശിക്ഷയാണെന്ന് അന്വേഷണത്തലിൽ കണ്ടെത്തി. കുട്ടിയുടെ അച്ഛൻ ലേബർ കോണ്ട്രാക്ടറാണ്.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധം അറിഞ്ഞതിലുള്ള വിരോധമാണ് കുട്ടിയെ മർദിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ പ്രത്യേക പരിരക്ഷ വിഭാവം ചെയ്യുന്ന ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പ്രതി അഞ്ജലിയെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കുഞ്ഞിനെ സിഡബ്ല്യുസിയ്ക്ക് മുമ്പിൽ ഹാജരാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: