www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികളിലെ കൂർക്കം വലി നിസാരമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കുട്ടികളിലെ കൂർക്കം വലി നിസാരമല്ല
Share it:
Snoring-in-children-

കുട്ടികളിലും മുതിര്‍ന്നവരിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് കൂര്‍ക്കം വലി. പൊതുവെ ആരും അത്ര കാര്യമാക്കാറില്ലെങ്കിലും ചിലപ്പോഴെങ്കിലും കൂര്‍ക്കം വലി മൂലം ബുദ്ധിമുട്ടനുഭവിക്കാത്തവര്‍ വളരെ കുറവായിരിക്കും. 

ഉറക്കത്തിനിടയില്‍ ഇടയ്ക്കിടെ ശ്വാസതടസം നേരിടുന്നതാണ് കൂര്‍ക്കം വലിയുടെ യഥാര്‍ത്ഥ കാരണം. കുട്ടികളില്‍ ഇത് ചികില്‍സിക്കാതിരുന്നാല്‍ ഭാവിയില്‍ ഹൃദയമിടിപ്പിന്‍റെ നിരക്ക് കുറയുന്നതിനും വളര്‍ച്ചാനിരക്ക് കുറയുന്നതിനും കാരണമായേക്കാം.

കുട്ടികള്‍ കൂര്‍ക്കം വലിക്കുമ്പോൾ ശ്വാസ തടസം നേരിടുന്നതിനാല്‍ രക്തത്തില്‍ ഓക്‌സിജന്‍ നിരക്ക് കുറയുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൂടുകയും ചെയ്യുന്നു.ഇതാണ് ഹൃദയമിടിപ്പ് കുറയുന്നതിന് കാരണമാകുന്നത്. ഇത് പിന്നീട് ബോധക്ഷയത്തിലേക്ക് നയിച്ചേക്കാം. 



ഉറക്കത്തിലായതിനാല്‍ ഇത് തിരിച്ചറിയപ്പെടാതെ പോകുന്നതിനാല്‍ അപൂര്‍വമായെങ്കിലും മരണകാരണമാകാം. ഭാഗികമായ ശ്വാസതടസത്തെ ഹൈപ്പോപ്നിയ എന്നും കൂര്‍ക്കം വലിയെ അഥവാ പൂര്‍ണമായ ശ്വാസ തടസത്തെ ആപ്നിയ എന്നുമാണ് ആധുനിക ശാസ്ത്രം പറയുന്നത്.

കൂര്‍ക്കം വലി മൂന്നു തരത്തിലാണുള്ളത്.Obstructive Sleep Apnea അഥവാ OSA,Central Sleep Apnea അഥവാ CSA,Mixed Apnea. തൊണ്ടയിലുള്ള മൃദുലമായ കുറച്ചു കോശങ്ങള്‍ നശിക്കുകയും ഇവ ശ്വാസനാളിയില്‍ തടസം സൃഷ്ടിക്കുന്നതുമാണ് OSA യ്ക്ക് കാരണം. ശ്വസിക്കാനുള്ള സന്ദേശം തലച്ചോറില്‍ നിന്നും പേശികളിലേക്കു കൃത്യമായി എത്താതിരിക്കുന്നതാണ് CSA ഉണ്ടാക്കുന്നത്. ഇവ രണ്ടും കൂടിചേര്‍ന്നുള്ള അവസ്ഥയാണ് മിക്‌സഡ് അപ്നിയ. 

എട്ടാം മാസത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളിലും അപൂര്‍വമായി പൂർണ വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളിലും കണ്ടുവരുന്നതാണ് CSA. എട്ടാം മാസത്തിനും മുന്‍പേ വളര്‍ച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പൊതുവെമിക്‌സഡ് അപ്നിയ കാണാറുണ്ട്. മുതിര്‍ന്നവരിലും മറ്റു വലിയ കുട്ടികളിലും പൊതുവെ OSA മാത്രമാണ് കണ്ടുവരുന്നത്. കൂര്‍ക്കം വലിക്കുന്ന ആവൃത്തി കൂടാന്‍ മറ്റൊരു കാരണമായി പറയുന്നത് ഉറക്കത്തിനിടയില്‍ തുടരെ കൃഷ്ണമണികള്‍ ചലിക്കുന്നതാണ്. REM (Rapid Eye Movement) എന്നാണിത് അറിയപ്പെടുന്നത്.

തലച്ചോറിന്‍റെ വളര്‍ച്ച പൂര്‍ണമാകാത്തതോ മേല്‍പറഞ്ഞ പോലെ ശ്വാസനാളിയില്‍ ഉണ്ടാകുന്ന തടസ്സമോ ആണ് കുഞ്ഞുങ്ങളിലെ കൂര്‍ക്കം വലിക്കു കാരണം. തലച്ചോറിലെ രക്തസ്രാവം, ജനന വൈകല്യങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അമ്മയുടെ വയറ്റിലായിരിക്കുമ്പോൾ  നേരിട്ടിരിക്കാവുന്ന വിഷബാധ, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ, അണുബാധ, ഹൃദയ വൈകല്യങ്ങള്‍ തുടങ്ങിയവ എല്ലാം തന്നെ ഇതിനു കാരണമാകുന്നുണ്ട്. കൂടാതെ ഡൌണ്‍ സിന്‍ഡ്രോം, മറ്റു ജനിതക വൈകല്യങ്ങള്‍ എന്നിവയുള്ള കുഞ്ഞുങ്ങളിലും കൂര്‍ക്ക വലി കാണാറുണ്ട്. ഇതൊക്കെ ആകാം കാരണങ്ങൾ.

ചില കുഞ്ഞുങ്ങള്‍ 20 സെക്കന്റ് നേരത്തേക്ക് ശ്വസിക്കുന്നത് നിര്‍ത്തുന്നു. ചിലരില്‍ ഈ സമയ ദൈര്‍ഘ്യം ഏറിയും കുറഞ്ഞും കാണപ്പെടാം. മുഖവും കൈകാലുകളും വിളറി വെളുക്കുക, അഥവാ നീല നിറമാകുക.
ഹൃദയമിടിപ്പിന്‍റെ നിരക്ക് കുറഞ്ഞു വരിക. 

ഉറങ്ങുമ്പോള്‍ കൂടുതലായി ശ്വാസമെടുക്കുക അഥവാ ശക്തിയായി ശ്വാസം വിടുക. കിതയ്ക്കുക അല്ലെങ്കില്‍ വീര്‍പ്പുമുട്ടുക. അസ്വാഭാവികമായ രീതിയില്‍ കിടക്കാന്‍ ശ്രമിക്കുക. ഉറക്കത്തിനിടയില്‍ ഇടയ്ക്കിടെ ഉണരുക. പകലുറക്കം. ദിവസം മുഴുവന്‍ തളര്‍ന്നു കിടക്കുക. പെരുമാറ്റ വൈകല്യങ്ങള്‍. കിടക്കയില്‍ മൂത്രമൊഴിക്കുക. ഇതൊക്കെ ആകാം ലക്ഷണങ്ങൾ. 

എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ചാണ് ചികിത്സയും നിശ്ചയിക്കുന്നത്. ചികിത്സയ്ക്ക് മുന്‍പ് കുഞ്ഞിന്റെ രോഗം എത്രത്തോളമുണ്ടെന്ന് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള മരുന്നുകളും ചികിത്സയില്‍ ഉള്‍പ്പെടും. 

OSA ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ട കുട്ടികളോട് CPAP (Continuous Positive Airway Pressure) എന്ന ഉപകരണം ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചേക്കാം. ഇത് ഉറക്കത്തില്‍ ശ്വാസനാളി പൂര്‍ണമായി തുറന്നിരിക്കാന്‍ സഹായിക്കുന്നു. മിക്കവാറും കേസുകളിലും കുഞ്ഞു വളരുമ്പോളേക്കും കൂര്‍ക്കം വലി പൂര്‍ണമായും മാറിക്കിട്ടും. പക്ഷെ കൃത്യവും സമയോചിതവുമായ ചികിത്സ നല്‍കണമെന്ന് മാത്രം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Health

Post A Comment: