www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1776) Idukki (1739) Mostreaded (1611) Crime (1362) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇത് പൊളിക്കും; മമ്മൂട്ടി ചിത്രത്തിന്‍റെ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

Share it:

മമ്മൂട്ടി ചിത്രമായ വണ്ണിന്‍റെ പുതിയ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ. ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തൻ്റെ ഫെയ്‌സ്ബുക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത്. മമ്മൂട്ടിയോടൊപ്പം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന മധു, ബാലചന്ദ്ര മേനോൻ, സിദ്ധിഖ്, രഞ്ജിത്ത്, സലിംകുമാർ, മാത്യു തോമസ്, തുടങ്ങിയവരാണ് പുതിയ പോസ്റ്ററിലുള്ളത്.

ചിറകൊടിഞ്ഞ കിനാവുകൾ എന്ന മികച്ച സ്പൂഫ് ചിത്രം സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥൻ അണിയിച്ചൊരുക്കുന്ന ചിത്രമാണ് വൺ. കടക്കൽ ചന്ദ്രൻ എന്ന കേരളത്തിൻ്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന് ബോബി സഞ്ജയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. നേരത്തെ, വണ്ണിൻ്റെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ജോജു ജോർജ്, മുരളി ഗോപി, ശങ്കർ രാമകൃഷ്‌ണൻ, അലെൻസിയർ, മാമുക്കോയ,ബാലാജി ശർമ്മ, ഗായത്രി അരുൺ, സുദേവ് നായർ, ജയൻ ചേർത്തല, സുരേഷ് കൃഷ്‌ണ, തുടങ്ങിയവരാണ് ചിത്രത്തിലെ മാറ്റ് താരങ്ങൾ. വൈദി സോമസുന്ദരമാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതമൊരുക്കും. നിഷാദ് യൂസഫാണ് എഡിറ്റിങ്ങ്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാണം.

അവസാനമായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഷൈലോക്ക് തിയേറ്ററിൽ മികച്ച ജയം നേടിയിരുന്നു. മമ്മൂട്ടി ബോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് അനീഷ് ഹമീദും ബിബിൻ മോഹനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോബി ജോർജാണ് നിർമ്മാണം. ഗോപി സുന്ദർ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം മീന, രാജ്കിരൺ, സിദ്ധിക്ക്, ബൈജു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: