www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1976) Idukki (1902) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മദ്യം കിട്ടാനില്ല; കൂട്ടത്തോടെ സാനിറ്റൈസർ കുടിച്ചവരിൽ ഒൻപത് പേർ മരിച്ചു

Share it:

ആന്ദ്രപ്രദേശ്: മദ്യത്തിനു പകരം സാനിറ്റൈസർ കുടിച്ച ഒൻപത് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. മൂന്ന് പേർ ഇന്നലെയും ആറു പേർ ഇന്നുമാണ് മരിച്ചത്. പത്തു ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഈ പ്രദേശത്ത് മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. ഇതിനെ തുടർന്ന് ഇവർ സാനിറ്റൈസർ കുടിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 

മരിച്ചവരിൽ മൂന്ന് പേർ അടുത്തുള്ള ക്ഷേത്രത്തിനു സമീപത്തുള്ള യാചകരാണ്. ഇന്നലെ രാത്രി ഇവർക്ക് കടുത്ത വയറുവേദന അനുഭവപെട്ടു. ഒരാൾ സ്ഥലത്തു വച്ച് തന്നെ മരിച്ചു. രണ്ടു പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സാനിറ്റൈസർ കുടിച്ച മറ്റൊരാൾ വീട്ടിൽ ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ആറു പേരെ ഇന്ന് പുലർച്ചെയാണ് സമാനമായ ലക്ഷ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 


കൂടുതൽ പേർ ഇതേ ലക്ഷണങ്ങളോടെ മറ്റ് ആശുപത്രികളിൽ എത്തിയിട്ടുണ്ടോയെന്നു പരിശോധിച്ച് വരികയാണ് എന്നാണ് പൊലീസ് റിപ്പോർട്ട്. മേഖലയിലെ കടകളിൽ നിന്നുള്ള സാനിറ്റൈസർ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സാനിറ്റൈസർ മാത്രമാണോ മറ്റു കെമിക്കലുകളിൽ ചേർത്താനോ ഇവർ കഴിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

National

Post A Comment: