www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കനക എങ്ങനെ ഇങ്ങനെയായി; കാരണക്കാരി സ്വന്തം അമ്മയോ ?

Share it:

ചെന്നൈ: വേറിട്ട സൗന്ദര്യം കൊണ്ട് തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ മനസിൽ ഇടം നേടിയ നടിയാണ് കനക. ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്‌ടതാരമായിരുന്ന കനകയുടെ ഇപ്പോഴത്തെ അവസ്ഥ അത്ര നല്ലതല്ല. സിനിമാ രംഗത്ത് നിന്നു തന്നെ കനക അപ്രത്യക്ഷയായി. ഈ തകർച്ചക്ക് പിന്നിൽ സ്വന്തം അമ്മ തന്നെ ആയിരുന്നുവെന്ന സൂചനകൾ കനക തന്നെ നൽകി കഴിഞ്ഞു. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, പ്രഭു തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാമൊപ്പം കനക അഭിനയിച്ചിട്ടുണ്ട്. 1989 ലാണ് താരം സിനിമയില്‍ എത്തിയതെങ്കിലും പിന്നീട് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഗോഡ്ഫാദറിലൂടെയാണ് കനക മലയാളികളുടെ മനസില്‍ ഇടംപിടിച്ചത്. 

പിന്നീട് നരസിംഹം, ഗോളാന്തരവര്‍ത്ത, കുസൃതികുറുപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ കൂടി മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരുടെ നായികയായും താരം അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടി. ഈ മഴ തേന്‍ മഴ എന്ന ചിത്രമായിരുന്നു താരത്തിന്‍റെ അവസാന ചിത്രം. പിന്നെ ഏറെ വര്‍ഷങ്ങള്‍ കനകയെക്കുറിച്ച് ആരും കേട്ടില്ല. പിന്നെ ഈ മുഖം ആരാധകര്‍ കാണുന്നത് തന്‍റെ മരണവാര്‍ത്ത നിഷേധിച്ച് കനക തന്നെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആയിരുന്നു. അന്ന് അവിടെ കണ്ടത് പഴയ കനകയെ അല്ലായിരുന്നു. 

സിനിമയില്‍ നിന്നും വിട്ടനില്‍കുന്നത് എന്തിനാണ് എന്നാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ കനക മാധ്യമ ശ്രദ്ധ കൊടുക്കാതെ മാറി നിന്നു. എന്നാല്‍ കനകയുടെ അഭിനയ ജീവിതം നില്‍ക്കാന്‍ കാരണം കനകയുടെ അമ്മയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപക ചൂണ്ടി കാണിച്ചിരുന്നു. പിന്നീട് അത് ശരിവെക്കുന്ന തരത്തിലായിരുന്നു കനകയുടെ പ്രതികരണം. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായ ദേവിയുടെ മകളാണ് കനക. നായികയായി സിനിമയില്‍ അഭിനയിച്ചിരുന്ന താരം മകളെയും സിനിമ രംഗത്തേക്ക് കൊണ്ടുവരുകയിരുന്നു. സിനിമ നിര്‍മ്മാണ രംഗത്ത് സജീവമായ ദേവി, ഗംഗൈ അമരന്‍റെ ചിത്രത്തില്‍ നായികയായി കനകയെ അഭിനയിപ്പിക്കണം എന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. പുതിയ സിനിമക്ക് വേണ്ടി നായികയെ തിരയുന്ന ഗംഗൈ അമരന്‍ അങ്ങനെ തന്‍റെ പടത്തില്‍ കനകയെ നായികയാക്കി. 

കരകാട്ടക്കാരന്‍ എന്ന തന്‍റെ ആദ്യ ചിത്രത്തില്‍ കനക അഭിനയിക്കുമ്പോള്‍ കര്‍ശന നിര്‍ദേശങ്ങളാണ് അമ്മ ദേവി ഗംഗൈ അമരനു മുന്നില്‍ വെച്ചിരുന്നത്. വളരെ കഷ്ടപ്പാടുകള്‍ സഹിച്ചു ഗംഗൈ അമരന്‍ പൂര്‍ത്തിയാക്കിയ പടം വന്‍ വിജയം നേടി ഇതേ തുടര്‍ന്ന് പല ഭാഷകളില്‍ നിന്നും കനകയ്ക്ക് അവസരങ്ങള്‍ വന്നു. എന്നാല്‍ കനകയുടെ എല്ലാ സിനിമകളിലും അമ്മ ദേവിയുടെ അനാവശ്യ കൈകടത്തലുകള്‍ സിനിമയുടെ കഥയില്‍ തന്നെ മാറ്റമുണ്ടാക്കേണ്ട ഗതി വന്നു. നിര്‍മ്മാതാക്കള്‍ക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത് പതിവായപ്പോള്‍ അവര്‍ കനകയെ മനപൂര്‍വം തഴഞ്ഞു. അങ്ങനെ കനകയുടെ സിനിമ ജീവിതത്തിനു തന്നെ തിരശീല വീണു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

kollywood

Post A Comment: