www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണക്കടത്തും ട്രിപ്പിൽ ലോക് ഡൗണും; വിവാദ പോസ്റ്റിട്ട അഹാനക്ക് എട്ടിന്‍റെ പണി

Share it:

കൊച്ചി: തിരുവനന്തപുരത്തെ ട്രിപ്പിൽ ലോക് ഡൗണിനെതിരെ പ്രതികരിച്ച നടി അഹാന വിവാദത്തിൽ. സ്വർണക്കടത്ത് പുറത്തു വന്നതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് ട്രിപ്പിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതെന്നായിരുന്നു അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. സമ്പർക്ക വ്യാപനം വർധിച്ചതോടെയാണ് തിരുവനന്തപുരത്ത് ട്രിപ്പിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ അഴിമതി പുറത്തു വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു എന്നാണ് താരം കുറിച്ചത്. പോസ്റ്റ് പുറത്തു വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് കരണമായിരിക്കുകയാണ്.

കേരളത്തിലെ കോവിഡ് സ്ഥിതിയെ നിസാരവൽക്കരിക്കുന്നതാണ് അഹാന കൃഷ്ണകുമാറിന്‍റെ സ്റ്റാറ്റസ് എന്നാണ് വിമർശകർ പറയുന്നത്. സ്വർണക്കടത്തിന് പൊളിറ്റിക്കൽ സ്‌കാം എന്ന് കുറിച്ചതും വലിയ വിമർശനത്തിന് കാരണമായി. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ എന്ന വ്യാജപ്രചാരണത്തെയാണ് അഹാന കൃഷ്‌ണകുമാർ പിന്തുണച്ചത് എന്നും ചിലർ പറയുന്നു. തലസ്ഥാനത്ത് 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.

തുടർന്നുള്ള ദിവസങ്ങളിൽ വലിയ രീതിയിലുള്ള സമ്പർക്ക വ്യാപനമാണ് നഗരത്തിലുണ്ടായത്. ഇന്നലെ മാത്രം 88 പേരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. പൂന്തുറയിലെ സ്ഥിതി അതീവ ഗുരുതരമാണ്. തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് വിദഗ്‌ദർ പറയുമ്പോഴാണ് അഹാനയുടെ പോസ്റ്റ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Trending

Post A Comment: